Advertisement

ജർമ്മൻ ഭാഷാ പരിശീലന തട്ടിപ്പ്; കബളിപ്പിക്കപ്പെട്ടവരിൽ സർക്കാരുദ്യോഗസ്ഥന്റെ ഭാര്യയും

September 30, 2023
1 minute Read
german language training scam

ജർമ്മൻ ഭാഷാ പരിശീലന തട്ടിപ്പിൽ കൂടുതൽ പരാതികളുമായി പരീക്ഷാർത്ഥികൾ. കബളിപ്പിക്കപ്പെട്ടവരിൽ സർക്കാരുദ്യോഗസ്ഥന്റെ ഭാര്യയും. മറ്റു വിദ്യാർത്ഥികളെ ഏജൻസിയിലേക്കെത്തിക്കാൻ തന്നെ സബ്ബ് ഏജന്റായി ഉപയോഗിച്ചെന്ന് തട്ടിപ്പിനിരയായ സർക്കാരുദ്യോഗസ്ഥന്റെ ഭാര്യ. ( german language training scam )

പത്തനംതിട്ട ഡോഗ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥന്റെ ഭാര്യയും ജർമ്മൻ ഭാഷാ പരീക്ഷാ തട്ടിപ്പിൽ കബളിപ്പിക്കപ്പെട്ടു. സീറ്റ് വാഗ്ദാനം ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പണമടച്ച് കാത്തിരിന്നിട്ടും പരീക്ഷാ തീയതിയിലെ അറിയിപ്പോ മറ്റു പ്രതികരണങ്ങളോ ഏജൻസിയിൽ നിന്നുണ്ടായില്ല. ഇതിനെത്തുടർന്ന് ഏജന്റിനെ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്. മറ്റു വിദ്യാർത്ഥികളെ ഏജൻസിയിലേക്കെത്തിക്കാൻ ഒരു സബ്ബ് ഏജന്റായി തന്നെ ഉപയോഗിച്ചെന്നും അഖില പറയുന്നു.

ആയിരത്തിലധികം പരീക്ഷാർത്ഥികൾ കബളിപ്പിക്കപ്പെട്ടന്നാണ് വിവരം. അഞ്ചു കോടിയലധികം രൂപ തട്ടിയെടുത്തെന്നാണ് പ്രാഥമിക നിഗമനം. ആരോപണവിധേയരായ ശ്യാമിനെയും ഡാനിയേലിനെയും ഇതുവരെ കണ്ടത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.

Story Highlights: german language training scam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top