കോഴിക്കോട് തിമിംഗലത്തിന്റെ ജഡം കരക്കടിഞ്ഞു

കോഴിക്കോട് തിമിംഗലത്തിന്റെ ജഡം കരക്കടിഞ്ഞു. ബീച്ചിലെ പഴയ കടൽ പാലത്തിന് അരികിലാണ് ജഡം കാണപ്പെട്ടത്. വിദഗ്ധ സംഘം പരിശോധന നടത്തിയ ശേഷം ജഡം സംസ്‌കരിക്കും. ( Kozhikode whale deadbody found )
ഇന്ന് രാവിലെയാണ് നീല തിമിഗലത്തിന്റെ ജഡം മത്സ്യ തൊഴിലാളികളുടെ ശ്രദ്ധയിൽ പെടുന്നത്. കടൽ പ്രക്ഷുബ്ദമായതോടെ 11 മണിയോടെ കോഴിക്കോട് ബിച്ചിന് സമിപം കരയ്ക്ക് അടിയുകയായിരുന്നു. 15 അടിയോടം നീളം വരുന്ന തിമിംഗലത്തിന്റെ ജഡത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് നിഗമനം. കൗതുക കാഴ്ച കാണാൻ ആളുകൾ തടിച്ച് കൂടി.
പരിശോധനകൾ പൂർത്തിയാക്കി പോസ്റ്റ് മോർട്ടം ചെയ്ത ശേഷം ജഡം സംസ്‌കരിക്കും. രണ്ട് വർഷം മുമ്പും കോഴിക്കോട് ബീച്ചിൽ നില തിമിഗലത്തിന്റെ ജഡം അടിഞ്ഞിരുന്നു.
Story Highlights: Kozhikode whale deadbody found
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here