വിപണിയിലെ ഒന്നാം വർഷം ഗ്രാൻഡാക്കി മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര; ഇതുവരെ വിറ്റത് 1 ലക്ഷം യൂണിറ്റ്

വിപണിയിലെത്തി ഒരു വർഷം പൂർത്തിയാക്കുന്ന മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര ഇതുവരെ നിരത്തിലെത്തിച്ചത് ഒരു ലക്ഷം യൂണിറ്റ് .ഇതോടെ ഏറ്റവും വേഗം ഒരു ലക്ഷം മാർക്ക് കടക്കുന്ന എസ്‍യുവി ഗ്രാൻഡ് വിറ്റാരയ്ക്ക് സ്വന്തം. 22 ശതമാനം വിപണി വിഹിതത്തോടെ ഇന്ത്യൻ എസ്‍യുവി സെഗ്‌മെന്റിൽ ഏറ്റവും അധികം വിൽപനയുള്ള വാഹനവും ഗ്രാൻഡ് വിറ്റാരയാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് മാരുതി ഗ്രാൻഡ് വിറ്റാരയെ വിപണിയിൽ എത്തിക്കുന്നത്.
തുടക്കം മുതൽ തന്നെ വാഹനത്തിന് മികച്ച പ്രതികരണമാണ് ഉണ്ടായത്. 10.70 ലക്ഷം രൂപ മുതൽ 19.83 ലക്ഷം രൂപവരെയാണ് വിവിധ മോഡലുകളുടെ എക്സ്ഷോറൂം വില. സ്മാർട്ട് ഹൈബ്രിഡ്, ഇന്റലിജന്റ് ഇലക്ട്രിക് ഹൈബ്രിഡ് എന്ന സ്ട്രോങ് ഹൈബ്രിഡ് എന്നീ എൻജിൻ വകഭേദങ്ങളുമായാണ് വിറ്റാര വിപണിയിലെത്തിയത്. സെൽഫ് ചാർജിങ് ശേഷിയുള്ള ഇന്റലിജന്റ് ഹൈബ്രിഡ് ടെക്നോളജിയുമായി എത്തുന്ന 1.5 ലീറ്റർ സ്ട്രോങ് ഹൈബ്രിഡ് എൻജിന് 92.45 പിഎസ് കരുത്തും 122 എൻഎം ടോർക്കുമുണ്ട്. 1.5 ലീറ്റർ മൈൽഡ് ഹൈബ്രിഡ് എൻജിനിലും വാഹനം ലഭ്യമാണ്.
5 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സുകളിൽ വാഹനം ലഭിക്കും. ഓട്ടോ, സ്നോ, സ്പോർട്, ലോക്ക് മോഡുകൾ ഈ എസ്‍യുവിയിലുണ്ട്. രാജ്യാന്തര വിപണിയിലെ സുസുക്കി വിറ്റാരയിലും എസ്–ക്രോസിലുമുള്ള ഓൾവീൽ ഡ്രൈവ് സിസ്റ്റമാണ് ഇന്ത്യൻ മോഡലിലും.
Story Highlights: Maruti now India’s biggest SUV maker as Grand Vitara completes 1 year
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here