Advertisement

കനത്ത മഴ; ആലപ്പുഴ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

October 1, 2023
Google News 1 minute Read
Relief camp open in Alappuzha

കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ 3 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ചേര്‍ത്തല താലൂക്കിലെ തണ്ണീര്‍മുക്കം മരുത്തോര്‍വട്ടം ജി എല്‍ പി എസ്സില്‍ 10 കുടുംബങ്ങളിലെ 36 പേരും ചേര്‍ത്തല വടക്ക് വില്ലേജിലെ എസ് സി സാംസ്‌കാരിക നിലയത്തില്‍ 13 കുടുംബങ്ങളിലെ 37 പേരും അമ്പലപ്പുഴ താലൂക്കില്‍ കോമളപുരം വില്ലേജിലെ കൈതത്തില്‍ കമ്മ്യൂണിറ്റി സെന്ററില്‍ 3 കുടുംബങ്ങളുമാണുള്ളത്.

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.മലയോര – തീരദേശ മേഖലകളില്‍ ജാഗ്രത തുടരണം. കേരള-കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്. മലപ്പുറം എടക്കരയിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്.

അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദം പന്‍ജിംനും രത്‌നഗിരിക്കും ഇടയില്‍ കരയില്‍ പ്രവേശിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി ശക്തി കുറയും. ബംഗാള്‍ ഉള്‍ക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദ്ദം തെക്ക് കിഴക്കന്‍ ജാര്‍ഖണ്ഡിനും, പശ്ചിമ ബംഗാളിനും, വടക്കന്‍ ഒഡീഷക്കും മുകളില്‍ സ്ഥിതി ചെയ്യുന്നു. ഇവയുടെ സ്വാധീനത്തില്‍ കേരളത്തില്‍ ഇന്നും നാളെയും കൂടെ മഴ തുടരും. സംസ്ഥാനത്ത് ഇന്ന് പരക്കെയും തെക്കന്‍ കേരളത്തില്‍ നാളെയും ഇടവിട്ടുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Story Highlights: Relief camp open in Alappuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here