Advertisement

വൈസ് അഡ്മിറല്‍ തരുണ്‍ സോബ്തി നാവിക സേന ഉപമേധാവി

October 1, 2023
Google News 2 minutes Read
Vice Admiral Tarun Sobti takes charge as Deputy Chief of Naval Staff

നാവിക സേന ഉപമേധാവിയായി വൈസ് അഡ്മിറല്‍ തരുണ്‍ സോബ്തി ചുമതലയേറ്റു. വൈസ് അഡ്മിറല്‍ സഞ്ജയ് മഹീന്ദ്രുവില്‍ നിന്നുമാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്. 35 വര്‍ഷത്തെ അനുഭവപരിചയമുള്ള വൈസ് അഡ്മിറല്‍ സോബ്തി ഇന്ത്യന്‍ നാവികസേനയുടെ വിവിധ കമാന്‍ഡുകളും സ്റ്റാഫ് സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

ഐഎന്‍എസ് നിഷാങ്ക്, ഐഎന്‍എസ് കോറ, ഐഎന്‍എസ് കൊല്‍ക്കത്ത എന്നിവയെ അദ്ദേഹം കമാന്റ് ചെയ്തിട്ടുണ്ട്. 2019 ഏഴിമല നാവിക അക്കാദമിയുടെ ഡെപ്യൂട്ടി കമാന്റായും, കിഴക്കന്‍ നാവിക കമാന്റിന്റെ ഫ്‌ലാഗ് ഓഫീസറായും തരുണ്‍ സോബ്തി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Story Highlights: Vice Admiral Tarun Sobti takes charge as Deputy Chief of Naval Staff

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here