Advertisement

വർക്കല തീരത്ത് തിമിംഗലത്തിന്റെ ജഡം കരയ്ക്ക് അടിഞ്ഞു

October 2, 2023
Google News 2 minutes Read

വർക്കല തീരത്ത് തിമിംഗലത്തിന്റെ ജഡം കരയ്ക്ക് അടിഞ്ഞു. വർക്കല ഇടവ മാന്തറ ഭാഗത്താണ് കൂറ്റൻ തിമിംഗലം കരയ്ക്ക് അടിഞ്ഞത്. ഇന്ന് വൈകുന്നേരം 5.30 മണിയോടെയാണ് ജഡം നാട്ടുകാർ കണ്ടത്.
എട്ട് മീറ്ററോളം നീളമുണ്ട്‌. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. നാളെ കൂടുതൽ പരിശോധനകൾക്ക് ശേഷം ജഡം സംസ്കരിക്കും.

കഴിഞ്ഞ ദിവസം കോഴിക്കോട് കടപ്പുറത്ത് ഭീമാകാരനായ നീല തിമിംഗലത്തിന്റെ ജഡം കരയ്‌ക്ക് അടിഞ്ഞിരുന്നു. അഴുകിത്തുടങ്ങിയ നിലയിൽ ആയിരുന്നു ജഡം. . ലൈഫ് ഗാർഡുമാരാണ് തിമിംഗലത്തിന്റെ ജഡം ആദ്യം കണ്ടത്. തുടർന്ന് കോർപ്പറേഷൻ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തിമിംഗലത്തിന് 15 അടിയിലേറെ വലിപ്പമുണ്ടായിരുന്നു.

Read Also: കോഴിക്കോട് തിമിംഗലത്തിന്റെ ജഡം കരക്കടിഞ്ഞു

Story Highlights: Blue Whale Carcass Found on Varkala beach

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here