കേളി കലാസാംസ്‌കാരിക വേദി ബത്ഹ ഏരിയ കമ്മിറ്റിയുടെ’ഓണോത്സവം 2023′ ആഘോഷിച്ചു

കേളി കലാസാംസ്‌കാരിക വേദി ബത്ഹ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍’ഓണോത്സവം 2023′ അരങ്ങേറി. ഷിഫയില്‍ വെച്ച് നടന്ന സാംസ്കാരിക സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ അനില്‍ അറക്കല്‍ ആമുഖപ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ് ഷഫീഖ് അങ്ങാടിപ്പുറം അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഏരിയ സെക്രട്ടറി രാമകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
വിദ്യാഭ്യാസ വിചക്ഷണനും വാഗ്മിയുമായ ഡോ.കെആര്‍ ജയചന്ദ്രന്‍ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രവാസികള്‍ക്ക് ഓണം എന്നത് സപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെ നീണ്ടുനില്‍ക്കുന്ന ഒരു ആഘോഷമാണ്. മനുഷ്യനെ തമ്മില്‍ അടിപ്പിക്കുന്നതല്ല അടുപ്പിക്കുന്നതാവണം ഓണം എന്നാണ് ഈ ഓണോത്സവത്തിന്റെ സന്ദേശമായി നല്‍കാനുള്ളതെന്നും കെആര്‍ ജയചന്ദ്രന്‍ അഭിപ്രായപ്പെട്ടു.
കേളി കേന്ദ്ര രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ്,സമിതി അംഗം ജോസഫ് ഷാജി കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍,സെക്രട്ടറി സുരേഷ് കണ്ണപുരം,കുടുംബവേദി സെക്രട്ടറി സീബ കൂവോട്,പ്രസിഡന്റ് പ്രിയ വിനോദ്,ട്രഷറര്‍ ശ്രീഷ സുകേഷ്,മര്‍ഗബ് രക്ഷാധികാരി സെക്രട്ടറി സെന്‍ ആന്റണി,ബത്ഹ രക്ഷാധികാരി സെക്രട്ടറി രജീഷ് പിണറായി,ഏരിയ വൈസ് പ്രസിഡന്റ് മോഹന്‍ ദാസ്,എച്ച്എംസിസി എംഡി സജീവ് മത്തായി,ടിവിഎസ് ഗ്രൂപ്പ് എംഡി സലാം,ഹനാദി അല്‍ ഹര്‍ബി എംഡി പ്രിന്‍സ്,ന്യൂ എയ്ജ് ഇന്ത്യ സെക്രട്ടറി വിനോദ് മഞ്ചേരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
Read Also:ബഹ്റൈനിൽ ലുലു ഹൈപ്പർമാർക്കറ്റിന്റെ പത്താമത്തെ ശാഖ പ്രവർത്തനമാരംഭിച്ചു
പായസ പാചക മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഷിനി റീജേഷ് രണ്ടാം സ്ഥാനം നേടിയ മജ്ന മുസ്തഫ എന്നിവര്‍ക്ക് സ്വര്‍ണ്ണ നാണയങ്ങളും,മൂന്നാം സ്ഥാനം നേടിയ ഗീത ജയരാജ്,രചനാമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ സീബാ കൂവോട് രണ്ടാം സ്ഥാനം നേടിയ ജോമോന്‍ സ്റ്റീഫന്‍ എന്നിവര്‍ക്ക് ഉപഹാരങ്ങളും പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും മെമെന്റോയും വിതരണം ചെയ്തു.
സംഘാടകസമിതി കണ്‍വീനര്‍ സുധീഷ് തരോള്‍ നന്ദി പറഞ്ഞു. പരിപാടികളുടെ സമാപനത്തിനോടനുബന്ധിച്ച് പട്ടുറുമാല്‍ ഫെയിം ഷജീറും ശബാന അന്‍ഷാദും സംഘവും അവതരിപ്പിച്ച സംഗീത സായാഹ്നവും ഓണോത്സവത്തിന് കൊഴുപ്പേകി.കേളി അംഗങ്ങളും കുടുംബവേദി അംഗങ്ങളും അവതരിപ്പിച്ച ഓണപ്പാട്ട്,നാടോടി നൃത്താവിഷ്‌കാരം,കൈകൊട്ടി കളി,സൂഫി ഡാന്‍സ്,സിനിമാറ്റിക് ഡാന്‍സ് തുടങ്ങി വിവിധ നൃത്ത സംഗീത പരിപാടികളും,പായസ പാചക മത്സരവും,രചനാ മത്സരവും അരങ്ങേറി.
Story Highlights: Keli Kala Samskarika Vedi Batha Area Committee celebrated onam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here