വസ്തു തര്‍ക്കം; ഉത്തര്‍പ്രദേശില്‍ ആറു പേരെ വെടിവെച്ച് കൊലപ്പെടുത്തി

ഉത്തര്‍പ്രദേശില്‍ വസ്തു തര്‍ക്കത്തിന്റെ പേരില്‍ കൊലപാതകം. ആറു പേരെ വെടിവെച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ദേവ്‌രിയ ജില്ലയിലാണ് സംഭവം നടന്നത്. രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള വസ്തു തര്‍ക്കത്തിലാണ് ആറു പേരെ വെടിവെച്ചു കൊലപ്പെടുത്തിയത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.(Six killed, several injured over land dispute in Uttar Pradesh)
പതിറ്റാണ്ടുകളായി കുടുബങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. തുടര്‍ന്ന് ഇന്നു രാവിലെ ഏഴു മണിയോടെയാണ് ആറു പേരെ വെടിവെച്ച് കൊലപ്പെടുത്തിയത്. മരിച്ചത് ഒരു കുടുംബത്തില്‍ നിന്നുള്ളവര്‍ തന്നെയാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പൊലീസ് എത്തിയാണ് മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയത്.
സംഭവത്തെ സ്ഥലത്ത് വലിയ തോതില്‍ പൊലീസിനെയും അര്‍ദ്ധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരുടെ നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Story Highlights: Six killed, several injured over land dispute in Uttar Pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here