ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യക്കിടെ മാല പൊട്ടിച്ച് ഓടിയ 3 സ്ത്രീകള്‍ പിടിയില്‍

ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യക്കിടെ മാല പൊട്ടിച്ച് ഓടിയ 3 സ്ത്രീകള്‍ പിടിയില്‍. വള്ളസദ്യയ്‌ക്കെത്തിയ സ്ത്രീയുടെ മാല പൊട്ടിച്ചോടുന്നതിനിടെയാണ് മൂന്നംഗസംഘം പിടിയിലായത്. മോഷ്ടിച്ച് കടന്നു കളയുന്നതിനിടെ ഓട്ടോ ഡ്രൈവറാണ് ഇവരെ പിടികൂടിയത്. പ്രതികള്‍ തമിഴ്‌നാട് സ്വദേശികളാണ്.
ക്ഷേത്രത്തിന് ചുറ്റുമതിലിന് പുറത്തേക്ക് ഓടി രക്ഷപ്പെടാനായിരുന്നു ഇവര്‍ ശ്രമിച്ചത്. സ്ത്രീയുടെ മാല പൊട്ടിച്ചെടുത്ത ശേഷം ഒപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീയ്ക്ക് കൈമാറിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് ഒരു ഓട്ടോ ഡ്രൈവര്‍ ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇവരെ പൊലീസിന് കൈമാറി. പൊട്ടിച്ചെടുത്ത മാല ഇവരില്‍ നിന്ന് കണ്ടെടുത്തു.
Story Highlights: Three women arrested while chain snatching in Aranmula
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here