Advertisement

‘ലഹരി ഉപയോഗവും, വിഡിയോ ഗെയിമിംഗ് ശീലവും കുട്ടികളിൽ വർധിക്കുന്നു’; മാതാ അമൃതാനന്ദമയി

October 3, 2023
Google News 2 minutes Read

ലഹരി ഉപയോഗത്തിനെതിരെ മാതാ അമൃതാനന്ദമയി.കുട്ടികളിലെ ലഹരി ഉപയോഗം വർധിക്കുന്നുവെന്ന് മാതാ അമൃതാനന്ദമയി. വിഡിയോ ഗെയിമിംഗ് ശീലവും കുട്ടികളിൽ വർധിക്കുന്നു. സനാതന ധർമ്മം നാനാത്വത്തെ അംഗീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്‌തിട്ടുണ്ട്‌. (70th birthday celebrations of mata amritanandamayi)

ജന്മദിന സന്ദേശത്തിലാണ് മാതാ അമൃതാനന്ദമയിയുടെ സന്ദേശം. മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷ പരിപാടികൾ പുരോഗമിക്കുകയാണ്. ചടങ്ങിൽ പങ്കെടുക്കാൻ നടൻ മോഹൻലാലെത്തി.

കൊല്ലം വളളിക്കാവ് അമൃതപുരി ആശ്രമത്തിലെ അമൃത വിശ്വവിദ്യാപീഠം ക്യാമ്പസിലാണ് മാതാ അമൃതാനന്ദമയിയുടെ എഴുപതാം പിറന്നാള്‍ ആഘോഷച്ചടങ്ങുകൾ. വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരും കേന്ദ്ര- സംസ്ഥാന മന്ത്രിമാരും പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം ഇന്ന് രാവിലെ നടക്കും.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

സപ്തതി ആഘോഷത്തിന്റെ ഭാഗമായി നിരവധി ജീവകാരുണ്യപദ്ധതികള്‍ക്കും പുതിയസേവനപദ്ധതികള്‍ക്കും രൂപം നല്‍കി കഴിഞ്ഞു. ആരോഗ്യരക്ഷാപദ്ധതിയുടെ ഭാഗമായി 300 പേര്‍ക്ക് സൗജന്യ ചികില്‍സ നല്‍കും. വൃക്ക, മജ്ജ, , കരള്‍, കാല്‍മുട്ട്, എന്നിവ മാറ്റിവയ്ക്കലിനും കാന്‍സര്‍ രോഗികള്‍ക്കും പദ്ധതിയിലൂടെ സൗജന്യ ചികില്‍സ ലഭ്യമാക്കും.

108 പേരുടെ സമൂഹവിവാഹമാണ് മറ്റൊന്ന്. നാലു ലക്ഷം പേര്‍ക്ക് വസ്ത്രങ്ങള്‍ നല്‍കും.മഠം ദത്തെടുത്ത 108 ഗ്രാമങ്ങളിലെ അയ്യായിരം സ്ത്രീകള്‍ക്ക് തൊഴില്‍പരീശീലനം സര്‍ട്ടിക്കറ്റ് കൈമാറുമെന്ന് മഠം വൈസ് ചെയർമാൻ പറഞ്ഞു.

Story Highlights: 70th birthday celebrations of mata amritanandamayi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here