Advertisement

നവോദയ സാംസ്‌കാരിക വേദിയുടെ റിലീഫ് ഫണ്ട് ഗോപിനാഥ് മുതുകാടിന് കൈമാറി

October 3, 2023
Google News 2 minutes Read
Navodaya Sanskarika Vedi handed over fund to Gopinath Muthukad

നവോദയ സാംസ്‌കാരിക വേദിയുടെ ഈ വര്‍ഷത്തെ റിലീഫ് ഫണ്ട് മജീഷ്യനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ പ്രൊഫസര്‍ ഗോപിനാഥ് മുതുകാടിന് കൈമാറി. നവോദയ രക്ഷാധികാരി പവനന്‍ മൂലക്കീല്‍ റഹീമയിലെ അല്‍ റോമാന്‍സിയ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വച്ചാണ് ഫണ്ട് കൈമാറി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമാഹരിക്കുന്ന റമദാന്‍ റിലീഫ്ഫണ്ട് വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗപ്പെടുത്താറുള്ളത്. ഈ വര്‍ഷം ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനും വിദ്യാഭ്യാസത്തിനും ഗോപിനാഥ് മുതുകാട് നേതൃത്വം നല്‍കുന്ന ഡിഫറന്റ്റ് ആര്‍ട്ട് സെന്റ്ററിന് നല്‍കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്‌കോളര്‍ഷിപ്പ് സ്വീകരിച്ച കുട്ടികളില്‍ ചിലരും ലഭിച്ച തുക മുതുകാടിന് കൈമാറി.

Story Highlights: Navodaya Sanskarika Vedi handed over fund to Gopinath Muthukad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here