ഭൗതിക ശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്; പുരസ്‌കാരം ഇലക്ട്രോണ്‍ ഡൈനാമിക്‌സില്‍

ഈ വര്‍ഷത്തെ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. പിയറി അഗോസ്തിനി (അമേരിക്ക), ഫെറന്‍സ് ക്രൗസ് (ജര്‍മനി),
ആന്‍ലെ ഹുയിലിയര്‍(സ്വീഡന്‍) എന്നിവര്‍ക്കാണ് പുരസ്‌കാരം.
ഇലക്രോണുകളെ കുറിച്ചുള്ള പഠനത്തിനാണ് അംഗീകാരം. ആറ്റോസെക്കന്‍ഡ്‌സ് ഫിസിക്‌സ് എന്ന പഠനമേഖലയിലെ നിര്‍ണായക കാല്‍വയ്പാണ് ഇവര്‍ നടത്തിയത്. പ്രകാശത്തിന്റെ സൂക്ഷ്മസ്പന്ദനങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്ന പരീക്ഷണങ്ങളാണ് ഗവേഷകര്‍ നടത്തിയത്. പഠനം ആറ്റങ്ങള്‍ക്കും തന്മാത്രകള്‍ക്കും ഉള്ളിലെ ഇലക്ടോണുകളെ കുറിച്ചുള്ള പരീക്ഷണ സാധ്യതകള്‍ വഴിതുറക്കുന്നു.
കഴിഞ്ഞ വര്‍ഷം ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം അലൈന്‍ ആസ്‌പെക്റ്റ്, ജോണ്‍ എഫ്. ക്ലോസര്‍, ആന്റണ്‍ സെയ്ലിംഗര്‍ എന്നിവര്‍ക്കായിരുന്നു. ക്വാണ്ടം മെക്കാനിക്സിനെക്കുറിച്ചുള്ള ഗവേഷണത്തിനായിരുന്നു പുരസ്‌കാരം
Story Highlights: Nobel Prize 2023 in Physics
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here