ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ച് ഒഐസിസി ദമ്മാം റീജിയണല്‍ കമ്മിറ്റി

വര്‍ത്തമാനകാല ഇന്ത്യയില്‍ ഗാന്ധിയന്‍ മൂല്യങ്ങള്‍ക്ക് പ്രസക്തിയേറുന്നതായി ഗാന്ധിജയന്തി ദിനത്തില്‍ ഒഐസിസി ദമ്മാം റീജിയണല്‍ കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമം. ഇന്ത്യയുടെ ജനാധിപത്യ മതേതര മൂല്യങ്ങളെ ഇല്ലായ്മ ചെയ്യുന്ന വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളില്‍ നിന്നും ഗാന്ധിജിയുടെ ഇന്ത്യയെ തിരികെപ്പിടിക്കേണ്ടത് ഇന്ത്യയുടെ നിലനില്‍പ്പിന് അനിവാര്യമാണെന്നും, അതിനായ് ജനാധിപത്യ മതേതര വിശ്വാസികള്‍ ഐക്യപ്പെടണമെന്നും ഗാന്ധി സ്മൃതി സംഗമം അഭിപ്രായപ്പെട്ടു.
ഒ ഐ സി സി സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമലയുടെ അദ്ധ്യക്ഷതയില്‍ നടന്ന ഗാന്ധി സ്മൃതി സംഗമത്തില്‍ ഗാന്ധിജിയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. കെ പി സി സി മുന്‍ നിര്‍വ്വാഹകസമിതിയംഗം അഹമ്മദ് പുളിക്കല്‍ സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു. ഗ്ലോബല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് സി.അബ്ദുല്‍ ഹമീദ് മുഖ്യപ്രഭാഷണം നടത്തി.
Read Also: സൗദി ഈസ്റ്റ് നാഷനൽ സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
ഹനീഫ് റാവുത്തര്‍, ചന്ദ്രമോഹന്, സിറാജ് പുറക്കാട്, നൗഷാദ് തഴവ, അബ്ദുല്‍ ഗഫൂര്‍, തോമസ് തൈപ്പറമ്പില്‍, ശ്യാം പ്രകാശ്, ഹമീദ് മരക്കാശ്ശേരി, ജോണി പുതിയറ, പ്രമോദ് പൂപ്പാല, അന്‍വര്‍ വണ്ടൂര്‍, സിദ്ധീഖ്, ജലീല്‍ ആലപ്പുഴ, ഹനീഫ് കൊച്ചി, ഷാഹിദ് കൊടിയേങ്ങള്‍, ജോണ്‍, ഏയ്ഞ്ചല്‍ സാറാ തോമസ്, അന്‍സാരി എന്നിവര്‍ സംസാരിച്ചു. ഷംസു കൊല്ലം സ്വാഗതവും റഫീഖ് കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു
Story Highlights: OICC Dammam Regional Committee program on Gandhi Jayanthi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here