Advertisement

ഒളകര ആദിവാസി കോളനി സർവേ; ഉദ്യോഗസ്ഥരെ തടഞ്ഞ് വനംവകുപ്പ്

October 3, 2023
Google News 2 minutes Read

ഒളകര ആദിവാസി കോളനിയിലെ ഭൂപ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം അട്ടിമറിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ.സർവ്വേ നടപടിക്കെത്തിയ ഉദ്യോഗസ്ഥരെ വനംവകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു. ഒളകര ആദിവാസി കോളനിയിലെ ജനങ്ങൾക്ക് ഭൂമി അളന്നു തിരിക്കുന്നതിനായി എത്തിയ സർവ്വേ ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥരെയാണ് വനം ഉദ്യോഗസ്ഥർ തടഞ്ഞത്.

മന്ത്രി കെ രാജന്റെയും കളക്ടറുടെയും നേതൃത്വത്തിൽ ഇന്നലെ ചേർന്ന യോഗം ചേർന്നശേഷമാണ് ട്രൈബൽ സർവേ ഡിപ്പാർട്ട്മെന്റുകൾ ഒളകരയിൽ എത്തിയത്.എന്നാൽ സർവ്വേ തടഞ്ഞ വനം വകുപ്പ് സർവേ ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥരെ പ്രദേശത്തേക്ക് കടത്തിവിട്ടില്ല.

ഇതോടെ ആദിവാസികളുടെ നേതൃത്വത്തിൽ ഒളകര ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിക്കുന്നു.മന്ത്രിയുടെ നിർദേശത്തിനും വിലയില്ലാത്ത അവസ്ഥയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തൃശൂരിൽ ചേർന്ന മേഖലാതല യോഗത്തിലാണ് ആദിവാസി വിഭാഗങ്ങൾക്ക് അടിയന്തരമായി ഭൂമിയിൽ ലഭ്യമാക്കാൻ തീരുമാനിച്ചത്.

Story Highlights: Olakara Tribal Colony Survey, forest department stopped the officials

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement