ഇ ഡി അന്വേഷണത്തിന് മുമ്പേ പദയാത്ര തീരുമാനിച്ചിരുന്നു; ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനിയും ആറു മാസമുണ്ട്; സുരേഷ് ഗോപി

കരുവന്നൂരിലെ പദയാത്ര വളരെ നേരത്തെ തീരുമാനിച്ചതെന്ന് സുരേഷ് ഗോപി. ഇ ഡി അന്വേഷണത്തിന് മുമ്പേ കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പിനെതിരെ പദയാത്ര തീരുമാനിച്ചിരുന്നു. എം വി ഗോവിന്ദന് കമ്മ്യൂണിസ്റ്റ് തിമിരം. ഞാന്‍ പഴയ എസ്എഫ്ഐക്കാരനാണ്, അത് കോടിയേരി സഖാവിനും നയനാര്‍ക്കും അറിയാം.(suresh gopi about sahakarana padayatra)
എന്‍റെ സഖാവ് ഇ.കെ.നായനാരാണ്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് നടത്തിയ പദയാത്രയോടനുബന്ധിച്ചുള്ള വാര്‍ത്താ സമ്മേളനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനിയും ആറു മാസമുണ്ട്. ‘അതിനാല്‍ പദയാത്ര ഡ്രാമയെന്ന് പറയുന്നവര്‍ കമ്യൂണിസത്തിന്‍റെ തിമിരം ബാധിച്ചവരെന്നും സുരേഷ് ഗോപി തൃശൂരില്‍ പറഞ്ഞു. സഹകാരി സംരക്ഷണ യാത്ര പൂർണ വിജയമാണ്. കമ്മ്യൂണിസമല്ല, ലോകത്തിന് എപ്പോഴും ആവശ്യം സോഷ്യലിസമാണ്. അവര്‍ക്ക് സോഷ്യലിസമില്ല ,പകരം കമ്മ്യൂണിസത്തിന്‍റെ തിമിരം ബാധിച്ചിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
കരുവന്നൂരിൽ നിന്ന് സുരേഷ് ഗോപി നയിച്ച സഹകാരി സംരക്ഷണയാത്ര ഇന്നലെ രാത്രി എട്ടരയോടെ തൃശൂരിൽ സമാപിച്ചു.പതിനെട്ട് കിലോമീറ്ററാണ് സുരേഷ് ഗോപിയും ബി.ജെ.പി പ്രവർത്തകരും നടന്നത്. പദയാത്ര സഹകരണ ബാങ്ക് സംരക്ഷിക്കാനാണെന്ന് ബി.ജെ.പി വ്യക്തമാക്കി. ബി.ജെ.പിയുടെ പ്രചരണ പരിപാടിയ്ക്ക് സമാനമായിരുന്നു പദയാത്രയും.
Story Highlights: suresh gopi about sahakarana padayatra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here