Advertisement

”കരുതലിന്റെ കൈ”…വെള്ളക്കെട്ടിൽ മുങ്ങിയ 6 വയസുകാരന് പുതുജീവിതം നൽകി 11കാരൻ

October 5, 2023
3 minutes Read

വെള്ളക്കെട്ടിൽ മുങ്ങിയ 6 വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തി 11 വയസുകാരൻ. മലപ്പുറം ചെമ്മാട് ചെറുമുക്ക് സ്വദേശി അബൂബക്കറിന്റെ മകൻ മുഹമ്മദ് അഫ്‌ലവിന്റെ ഇടപെടലിലൂടെ തിരിച്ചുകിട്ടിയത് ആദി മെഹബൂബിന്റെ ജീവനാണ്. പതിവ് പോലെ ചെറുമുക്ക് ആമ്പൽ പാടത്തെ മതിൽക്കെട്ടിലിരുന്നു കൂട്ടുക്കാർ കുളിക്കുന്നത് നോക്കി നിൽക്കുകയായിരുന്നു 6 വയസുകാരൻ ആദി മെഹബൂബ്.(11-year-old boy gave a new life to a 6-year-old boy)

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

പക്ഷെ കൂട്ടിൽ ഒരു സൂഹൃത്ത് വെള്ളത്തിലേക്ക് ചാടിയപ്പോൾ അബദ്ധത്തിൽ കാൽ തട്ടി ആദി മെഹബൂബ് വെള്ളത്തിൽ വീണു. മുങ്ങി താഴ്ന്നു. ആരും അറിഞ്ഞില്ല. ആദി മെഹബൂബ് മുങ്ങിപോകുന്നത് ശ്രദ്ധയിൽപ്പെട്ട മുഹമ്മദ് അഫ്‌ലവ്‌ പതറിയില്ല. എടുത്തുചാടി കൂട്ടുകാരന്റെ സഹായത്തോടെ ആദിയെ രക്ഷപ്പെടുത്തി. നാട്ടിൽ ഇപ്പോൾ മുഹമ്മദ് അഫ്‌ലവിന്റെ ധീരതയാണ് ചർച്ചാവിഷയം. അഭിനന്ദിക്കാളും ആദരിക്കലും വേറെയും.

Story Highlights: 11-year-old boy gave a new life to a 6-year-old boy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top