Advertisement

‘നീ വലിയ കരാട്ടെക്കാരനല്ലേ, ഇപ്പൊ ഇടിക്കെടാ!!’; RDX ഫൈറ്റ് സീൻ പുനരവതരിപ്പിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥൻ

October 5, 2023
Google News 3 minutes Read
Customs officer re-enacts RDX fight scene

ഫൈറ്റ് ആക്ഷൻ പാക്കിൽ പ്രേക്ഷകരെ പുളകം കൊള്ളിച്ച RDX, 100 കോടിയും കടന്ന് നെറ്റ്ഫ്ലിക്സിലും തരംഗമാവുകയാണ്. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നഹാസ് ഹിദായത്ത് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ കൊണ്ട് നിറഞ്ഞ ചിത്രത്തെ പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചു.

ചിത്രത്തിൻ്റെ തുടക്കത്തിലുള്ള ആന്റണി വർഗീസിന്റെ സോളോ ആക്ഷൻ രംഗത്തിന് പ്രത്യേക ആരാധകവൃന്ദം തന്നെയുണ്ട്. തൻ്റെ വീട്ടിൽ കയറി അച്ഛനെയും അമ്മയെയും ഭാര്യയെയും കുഞ്ഞിനെയും ആക്രമിക്കാനെത്തിയ വില്ലന്മാർക്കെതിരെ ഒറ്റയ്ക്ക് പൊരുതി നിൽക്കുന്ന ആന്റണി വർഗീസിൻ്റെ ആ രംഗത്തിന് വൻ കൈയടിയാണ് തിയേറ്ററിൽ ലഭിച്ചത്. ഏറെ പണിപ്പെട്ടാണ് സംവിധായകൻ ആ സീൻ ഷൂട്ട് ചെയ്തിരിക്കുന്നത്.

എന്നാലിപ്പോൾ ആ രംഗം പുനഃസൃഷ്ടിച്ചിരിക്കുകയാണ് ഒരു കസ്റ്റംസ് ഉദ്യോഗസ്ഥൻ. സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ് ഈ റീമേക്ക്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ വരെ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. എറണാകുളം സ്വദേശിയും കസ്റ്റംസ് ഉദ്യോഗസ്ഥനുമായ ആന്റണി സെബാസ്റ്റ്യനാണ് ഈ വീഡിയോയ്ക്ക് പിന്നിൽ. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ആന്റണി സെബാസ്റ്റ്യൻ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

ആന്റണി സെബാസ്റ്റ്യൻ തന്നെയാണ് വീഡിയോയിൽ ആന്റണി വർഗീസായി അഭിനയിക്കുന്നത്. ആന്റണി സെബാസ്റ്റ്യൻ, ആന്റണി ജോസഫ് എന്നിവരാണ് ഈ ട്രെൻഡിങ് റീൽസിൻ്റെ ക്യാമറാമാൻമാർ. എഡിറ്റിംഗ് ശ്രീജിത്ത് ശ്രീനിവാസൻ. സിനിമയിൽ റോപ്പിൻ്റെ സഹായത്തോടെ ചെയ്തിരിക്കുന്ന ഫ്ലിപ്പ് ആക്ഷൻ റീൽസിൽ യാതൊരു സഹായവുമായല്ലാതെ ചെയ്തിരിക്കുന്നത് ബിജിത്താണ്. വെറും മണിക്കൂറുകൾ കൊണ്ടാണ് ഇവർ ഈ സീൻ പുനഃസൃഷ്ടിച്ചിരിക്കുന്നത്. മുമ്പും ആന്റണി സെബാസ്റ്റ്യൻ സിനിമയുടെ ഭാഗങ്ങൾ ഇത്തരത്തിൽ റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. എന്തായാലും സോഷ്യൽ മീഡിയിൽ വൈറലായി മാറിയിരിക്കുകയാണ് ഈ വീഡിയോ.

Story Highlights: Customs officer re-enacts RDX fight scene

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here