Advertisement

എടുക്കാത്ത വായ്പക്ക് തിരിച്ചടവ് നോട്ടീസ്; ഇ ഡിക്ക് പരാതി നൽകി കുടുംബശ്രീ അംഗങ്ങൾ

October 5, 2023
2 minutes Read

വായ്പാ തട്ടിപ്പിനെതിരെ വീണ്ടും ഇ ഡി ക്ക് പരാതി. കോട്ടയം മാഞ്ഞൂരിലെ
കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങൾ ആണ് പരാതി നൽകിയത്. പരാതിക്കാരിൽ നിന്ന് ഇ ഡി വിവരങ്ങൾ ശേഖരിച്ചു.

മഞ്ഞൂർ മുൻ ഗ്രാമപഞ്ചായത്ത് അംഗം സൂസൻ ഗർവാസിനെതിരെയാണ് പരാതി. വീട്ടമ്മമാർ ഉൾപ്പെടെയുള്ള സാധാരണക്കാരെ കബളിപ്പിച്ചാണ് കോടികളുടെ വായിപ്പ തട്ടിപ്പ് സൂസൻ നടത്തിയത്. വായ്പ കുടിശ്ശിക തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകൾ നിന്ന് സമൻസ് വന്നതോടുകൂടിയാണ് പലരും വിവരമറിയുന്നത്.

കോതനല്ലൂർ പ്രവർത്തിക്കുന്ന വനിത സഹകരണ ബാങ്കിന്റെയും, ഗ്രാമീൺ ബാങ്കിന്റെയും സൗത്ത് ഇന്ത്യൻ ബാങ്കിന്റെയും ജോയിന്റ് ലയബലിറ്റി ഗ്രൂപ്പുകളിലൂടെ 2016 മുതലാണ് വായ്പ തട്ടിപ്പ് നടത്തിയത്. തൊഴിലുറപ്പ്, കുടുംബശ്രീ അംഗങ്ങൾക്ക് പരസ്പര ജാമ്യത്തിൽ സ്വയം സംരംഭം തുടങ്ങുന്നതിനും കൃഷിക്കും മറ്റ് ആവശ്യങ്ങൾക്ക് ലഭിക്കുന്ന വായ്പയിലാണ് തട്ടിപ്പ്.

Story Highlights: Kudumbashree members filed complaint with ED against loan fraud

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top