മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രി ദുഃഖിതൻ, പ്രശ്നങ്ങൾ എല്ലാം പരിഹരിക്കും; പി എസ് ശ്രീധരൻപിള്ള

മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രി ദുഃഖിതനെന്ന് ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള. ഹിന്ദു – ക്രിസ്ത്യൻ വർഗീയ കലാപമായി ചിത്രീകരിക്കാൻ ശ്രമിച്ചു. സത്യം മനസിലാക്കാതെയാണ് പ്രചാരണങ്ങൾ .പ്രശ്നങ്ങൾ എല്ലാം പരിഹരിക്കുമെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി.(P S Sreedharanpillai support over modi)
അതേസമയം മണിപ്പൂർ കലാപത്തിന് അന്ത്യം കാണാത്തതിൽ സ്വന്തം സർക്കാരിനെ വിമർശിച്ച് ബിജെപി സംസ്ഥാന ഘടകം രംഗത്തെത്തിയിരുന്നു. സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ പരാജയപെട്ടു. ജനരോഷവും പ്രതിഷേധവും വർധിക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു. അതൃപ്തി വ്യക്തമാക്കി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദക്ക് സംസ്ഥാന നേതാക്കൾ കത്തയച്ചു.
ബിജെപി മണിപ്പുർ അധ്യക്ഷ എ ശാരദാ ദേവിയും എട്ട് സംസ്ഥാന ഭാരവാഹികളും ഒപ്പുവച്ച കത്താണ് നൽകിയത്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തണമെന്ന് അഭ്യർഥന. അഭയാർഥികൾക്ക് പുനരധിവാസം ഉടൻ ഉറപ്പാക്കണമെന്നും ദേശീയപാതയിലെ ഉപരോധങ്ങൾ അവസാനിപ്പിക്കണമെന്നും കത്തിൽ പറയുന്നു. പ്രശ്നക്കാരെ അറസ്റ്റുചെയ്യണം. ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും കത്തിൽ സംസ്ഥാന നേതാക്കൾ ആവശ്യപ്പെടുന്നു.
Story Highlights: P S Sreedharanpillai support over modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here