Advertisement

എസ്കെഎസ്എസ്എഫ് ബഹ്റൈൻ വിഖായ ദിനാഘോഷം സംഘടിപ്പിച്ചു

October 5, 2023
1 minute Read
skssf bahrain vikhaya day

എസ്കെഎസ്എസ്എഫിന്റെ സന്നദ്ധ സേവന വിഭാഗമായ വിഖായയുടെ സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി സമസ്ത ബഹ്റൈൻ കേന്ദ്ര മദ്റസ ഓഡിറ്റോറിയത്തിൽ വച്ച് വിഖായ സംഗമം സംഘടിപ്പിച്ചു. സംഗമം സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ് സാഹിബ് പതാക ഉയർത്തി തുടക്കം കുറിച്ചു.

എസ്കെഎസ്എസ്എഫ് ബഹ്റൈൻ ആക്ടിംഗ് പ്രസിഡൻ്റ് ഉമൈർ വടകര അധ്യക്ഷത വഹിച്ച യോഗത്തിൽ ഉസ്താദ് ഹാഫിള് ഷറഫുദ്ദീൻ വിഖായ സന്ദേശവും മൗലീദ്‌ സദസിന് നേതൃത്വവും നൽകി. എസ്കെഎസ്എസ്എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട് വിഖായ അംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു.

എസ്കെഎസ്എസ്എഫ് ബഹ്റൈൻ ആതുര സേവന വിഭാഗമായ സഹചാരി സെൻട്രൽ വഴി നടന്ന് കൊണ്ടിരിക്കുന്ന നിർദ്ധന രോഗികൾക്കുള്ള വീൽചെയറും മരുന്ന് വിതരണവും രക്തദാന ക്യാമ്പും മറ്റ് സന്നദ്ധ സേവന പ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും സദസ്സിനെ ഓർഗനൈസിംഗ് സെകട്ടറി നവാസ് കുണ്ടറ പരിചയപ്പെടുത്തി. സമസ്ത കേന്ദ്ര വൈസ് പ്രസിഡൻ്റ് സയ്യിദ് യാസർ ജിഫ്രി തങ്ങൾ, മുസ്തഫ കളത്തിൽ, ഫാസിൽ വാഫി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറി ശംസുദ്ദീൻ ഫൈസി, എസ്കെഎസ്എസ്എഫ് ജോയിൻ്റ് സെക്രട്ടറി മോനു മുഹമ്മദ്, അബ്ദുൽ കരീം, കാസിം മുസ്ലിയാർ തുടങ്ങി മറ്റു വിവിധ ഏരിയ നേതാക്കളും പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. എസ്കെഎസ്എസ്എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട് സ്വാഗതവും ട്രഷറർ സജീർ പന്തക്കൽ നന്ദിയും പറഞ്ഞു. എസ്കെഎസ്എസ്എഫ് ബഹ്റൈൻ മദീനാ പാഷൻ ഒക്ടോബർ 27ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Story Highlights: skssf bahrain vikhaya day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top