Advertisement

എറണാകുളത്ത് കോണ്‍ഗ്രസ് നേതാവ് ഹോട്ടലില്‍ മരിച്ച നിലയില്‍

October 6, 2023
Google News 2 minutes Read
congress leader dead

എറണാകുളത്ത് കാണ്‍ഗ്രസ് നേതാവ് ഹോട്ടലില്‍ മരിച്ച നിലയില്‍. അങ്കമാലി സഹകരണ ബാങ്ക് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ പി.ടി പോളിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആലുവ മഹനാമി ഹോട്ടലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം സ്ഥിരീകരിച്ചിട്ടില്ല.(Congress leader found dead in a Hotel room)

അന്വേഷിച്ച് എത്തിയ സുഹൃത്താണ് മരിച്ചനിലയില്‍ കണ്ടത്. ഉടനെ ഹോട്ടല്‍ അധികൃതരെയും പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇന്നു പകല്‍ 12.30 നാണ് ഹോട്ടലില്‍ മുറി എടുത്തത്. പോലീസെത്തി മുറി പരിശോധിച്ചു. മുറിയില്‍ നിന്ന് ബാഗും മൊബെലും മദ്യക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്.

Story Highlights: Congress leader found dead in a Hotel room

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here