Advertisement

ന്യൂസ് ക്ലിക്ക് കേസ്; കേരളത്തിലും ഡൽഹി പൊലീസിന്റെ റെയ്ഡ്; പരിശോധന മലയാളി മാധ്യമപ്രവർത്തക അനുഷ പോളിന്റെ വീട്ടിൽ

October 6, 2023
Google News 2 minutes Read
news click raid in kerala

ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട് കേരളത്തിലും ഡൽഹി പൊലീസിന്റെ റെയ്ഡ്. മലയാളി മാധ്യമപ്രവർത്തക അനുഷ പോളിന്റെ പത്തനംതിട്ടയിലെ വീട്ടിലാണ് പരിശോധന. പത്തനംതിട്ട എസ്പിയെ അറിയിച്ചാണ് ഡൽഹി പൊലീസ് റെയ്ഡിനായി കേരളത്തിലെത്തിയത്. ന്യൂസ് ക്ലിക്കിലെ മുൻ ജീവനക്കാരിയായിരുന്നു അനുഷ പോൾ. പരിശോധനയിൽ ഒരു മൊബൈൽ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തിട്ടുണ്ട്.

ഒന്നര മണിക്കൂർ നേരം പരിശോധന നടത്തിയിരുന്നു. അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡൽഹി പൊലീസ് കേരളത്തിലെത്തിയത്. അനുഷ പോളും കുടുംബവും ഡൽഹിയിൽ സ്ഥിരതാമസക്കാരാണ്. അനുഷയുടെ മാതാവിന്റെ കുടുംബവീടാണ് പത്തനംതിട്ട കൊടുമണിലുള്ളത്.

രണ്ടു മാസം മുൻപ് അനുഷ കേരളത്തിലെത്തിയിരുന്നു. ആ സമയത്ത് കുറച്ച് സാധനസാമ​ഗ്രികൾ ഇവിടെ വെച്ചിട്ട് പോയിരുന്നു. ഇത് എടുത്തിട്ട് പോകാനാണ് കേരളത്തിലെത്തിയതെന്നാണ് ഡൽഹി പൊലീസ് അറിയിച്ചിരിക്കുന്നത്.

Story Highlights: Delhi Police raid in Kerala in connection with News Click case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here