Advertisement

മദ്യനയ അഴിമതിക്കേസ്: കൂടുതല്‍ അറസ്റ്റ് ഉടനുണ്ടാകുമെന്ന് സൂചന നല്‍കി ഇ ഡി

October 6, 2023
Google News 3 minutes Read
ED hints more arrests will be made soon in Delhi Liquor policy case

ഡല്‍ഹിയില്‍ ആം ആദ്മി ഉന്നത നേതാക്കളെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്ത മദ്യനയ അഴിമതിക്കേസില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് സൂചന നല്‍കി ഇ ഡി വൃത്തങ്ങള്‍. എഎപി എംപി സഞ്ജയ് സിംഗിനെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് ഇ ഡി പ്രതീക്ഷിക്കുന്നത്. (ED hints more arrests will be made soon in Delhi Liquor policy case )

അഴിമതി ലക്ഷ്യം വച്ചുതന്നെയാണ് പുതിയ മദ്യനയം രൂപീകരിച്ചതെന്ന് ഇ ഡി സ്ഥിരീകരിക്കുന്നു. മദ്യനയ രൂപീകരണത്തിലും കോഴ കൈമാറ്റത്തിലും സഞ്ജയ് സിംഗിന് വ്യക്തമായ പങ്കുണ്ടെന്ന് ഇ ഡി വൃത്തങ്ങള്‍ പറയുന്നു. കേസില്‍ കൂടുതല്‍ പേരെ മാപ്പുസാക്ഷിയാക്കാനും ഇ ഡി ആലോചിക്കുന്നുണ്ടെന്നാണ് സൂചന. മനീഷ് സിസോദിയായ്ക്ക് അനുകൂലമായ സുപ്രിം കോടതി പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് നീക്കം. മദ്യലോബിയില്‍ നിന്ന് സിസോദിയയിലേക്ക് പണം എത്തിയതിന് തെളിവ് വേണം എന്ന് സുപ്രിം കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. മാപ്പുസാക്ഷികള്‍ വഴി പണ വിനിമയത്തിന്റെ തെളിവുകള്‍ ശേഖരിക്കാനാണ് ഇ ഡി ശ്രമിക്കുന്നത്.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

കേസിലെ പ്രതിയായ വ്യവസായി ദിനേഷ് അറോറയുടെ മൊഴിക്ക് പുറമെ സിസോദിയയ്‌ക്കെതിരെ മറ്റെന്ത് തെളിവാണുള്ളതെന്ന് ഇ ഡിയോട് ഇന്നലെ കോടതി ചോദിച്ചിരുന്നു. മനീഷ് സിസോദിയ പണം കൈപ്പറ്റിയെന്നാണ് അന്വേഷണ ഏജന്‍സികളുടെ ആരോപണം. 100 കോടി, 30 കോടി എന്നിങ്ങനെ രണ്ട് സംഖ്യകള്‍ പറയുന്നുണ്ട്. ആരാണ് പണം നല്‍കിയത്? എങ്ങനെയാണ് ആ പണം എത്തിയതെന്ന് കണ്ടെത്തിയോ എന്നും കോടതി ഇന്നലെ ചോദിച്ചിരുന്നു.

Story Highlights: ED hints more arrests will be made soon in Delhi Liquor policy case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here