Advertisement

ഏകദിന ലോകകപ്പ്: ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ ശുഭ്മാൻ ഗിൽ കളിച്ചേക്കില്ല

October 6, 2023
Google News 2 minutes Read
Major Setback! Shubman Gill Likely To Be Ruled Out

ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ മത്സരത്തിന് മുന്നോടിയായി ടീം ഇന്ത്യക്ക് വൻ തിരിച്ചടി. ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ ഇൻ-ഫോം ബാറ്റ്സ്മാൻ ശുഭ്മാൻ ഗിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. ഞായറാഴ്ച ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം.

ആരോഗ്യപ്രശ്നങ്ങൾ മൂലം ഞായറാഴ്ചത്തെ മത്സരത്തിൽ ശുഭ്മാൻ കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്. ഏകദിനത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്സ്മാനായി ഉയർന്നുവരുന്ന ഗിൽ കടുത്ത പനിയെ തുടർന്ന് വിശ്രമത്തിലാണ്. താരത്തെ ഇന്ന് ഡെങ്കിപ്പനി പരിശോധനയ്ക്ക് വിധേയനാക്കും.

ഈ ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും താരം കളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക. ചെന്നൈയിൽ എത്തിയത് മുതലാണ് ശുഭ്മാന് പനി അനുഭവപ്പെടാൻ തുടങ്ങിയത്. ഡെങ്കിപ്പനി സ്ഥിരീകരിച്ചാൽ താരത്തിന് കൂടുതകൾ മത്സരങ്ങൾ നഷ്ടമായേക്കാമെന്നുമാണ് വിവരം. ഗില്ലിന്റെ അഭാവത്തിൽ ഇഷാൻ കിഷൻ ഓപ്പണറായേക്കും.

Story Highlights: Major Setback! Shubman Gill Likely To Be Ruled Out

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here