ശബരിമല യുവതീപ്രവേശനം ഉള്‍പ്പെടെയുള്ള കേസുകളില്‍ വാദം കേള്‍ക്കല്‍; തീയതി തീരുമാനം ഈ മാസം 12ന്
ശബരിമല യുവതീപ്രവേശന കേസ് അടക്കം 7, 9 അംഗ വിശാല ഭരണഘടനാ ബെഞ്ചുകളുടെ പരിഗണനയിലുള്ള കേസുകള്‍ അടുത്ത ആഴ്ച ലിസ്റ്റ് ചെയ്യുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. ഈ കേസുകളില്‍ വാദം കേള്‍ക്കുന്ന തീയതി ഈ മാസം 12ന് തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്.
നിലവില്‍ വിവിധ വിഷയങ്ങളില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ഏഴംഗ, ഒന്‍പതംഗ ബെഞ്ചുകളുടെ പരിഗണനയിലുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കുന്ന തീയതി അടക്കം അടുത്തയാഴ്ച തീരുമാനിക്കുമെന്ന് മറ്റൊരു കേസ് പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ശബിരിമല യുവതി പ്രവേശനം അടക്കമുള്ള വിഷയങ്ങളാണ് ഇക്കൂടത്തിൽ ഉള്ളത്. അടുത്തയാഴ്ച ഏഴംഗ, ഒന്‍പതംഗ ഭരണഘടനാ ബെഞ്ചുകളുടെ പരിഗണനയിലുള്ള കേസുകള്‍ ലിസ്റ്റ് ചെയ്യും. ഈ കേസുകളില്‍ വാദം കേള്‍ക്കുന്ന തീയതി സംബന്ധിച്ച് ഈ മാസം 12ന് തീരുമാനിക്കുമെന്നും തുറന്ന കോടതിയില്‍ ചീഫ് ജസ്റ്റിസ് അറിയിച്ചു.
Story Highlights: SC will list the cases under consideration of the 7and 9 member constitutional benches next week
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here