Advertisement

ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ഇനി ദക്ഷിണാഫ്രിക്കയ്ക്ക് സ്വന്തം

October 7, 2023
2 minutes Read
South Africa now holds record for highest score in World Cup cricket

ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോര്‍ഡ് ഇനി ദക്ഷിണാഫ്രിക്കയ്ക്ക് സ്വന്തം. ശ്രീലങ്കയ്‌ക്കെതിരെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 428 റണ്‍സ് ദക്ഷിണാഫ്രിക്ക നേടി. എയ്ഡന്‍ മാര്‍ക്രത്ത് ലോകകപ്പിലെ അതിവേഗ സെഞ്ചുറി നേടി. 49 പന്തിലാണ് ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ സെഞ്ചുറി നേട്ടം.

ഡി കോക്കും വാന്‍ ഡെര്‍ ഡസനും ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി സെഞ്ചുറി നേടി. സംഭവബഹുലമായ ശ്രീലങ്കയ്‌ക്കെതിരായ ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ്ങില്‍ 50 ഓവറിലാണ് 5 വിക്കറ്റ് നഷ്ടത്തില്‍ 428 റണ്‍സ് അടിച്ചെടുത്തത്.

2015ല്‍ അഫ്ഗാനിസ്ഥാനെതിരെ ഓസ്‌ട്രേലിയ നേടിയ ആറിന് 417 എന്ന സ്‌കോര്‍ മറികടന്നാണ് ദക്ഷിണാഫ്രിക്ക റെക്കോര്‍ഡ് സൃഷ്ടിച്ചത്.

Story Highlights: South Africa now holds record for highest score in World Cup cricket

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top