Advertisement

‘സ്വന്തം മനസ്സാക്ഷിയോട് എന്ത് പറയും?’; റിയ ചക്രവർത്തിക്കെതിരെ പരോക്ഷ വിമർശനവുമായി സുശാന്തിൻ്റെ സഹോദരി

October 7, 2023
2 minutes Read
Sushant Singh Rajput's sister Shweta hits out at Rhea Chakraborty

നടി റിയ ചക്രവർത്തിക്കെതിരെ പരോക്ഷ വിമർശനവുമായി അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ സഹോദരി ശ്വേത സിംഗ് കീർത്തി. മരിച്ചുപോയ ഒരു വ്യക്തിയെ ചിലർ കുറ്റപ്പെടുത്തുകയാണെന്ന് വിമർശനം. സ്വന്തം മനസ്സാക്ഷിയോട് ഇവർ എന്ത് മറുപടി നൽകുമെന്ന് അത്ഭുതപ്പെടുന്നതായും ശ്വേത ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, മുൻ കാമുകി കൂടിയായ റിയ, സുശാന്തിനെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചും തുറന്നുപറഞ്ഞു. ഇതിന് പിന്നാലെയാണ് ശ്വേത രംഗത്തെത്തിയത്. ‘മരിച്ചുപോയ വ്യക്തിയെ കുറ്റപ്പെടുത്തുന്നു…അവർക്ക് സ്വയം പ്രതിരോധിക്കാൻ കഴിയില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ. സ്വന്തം മനസ്സാക്ഷിക്ക് ഇവർ എന്ത് മറുപടി നൽകുമെന്ന് ഞാൻ അത്ഭുതപ്പെടുന്നു!’- ശ്വേത പറഞ്ഞു.

‘എന്റെ സഹോദരന്റെ ഹൃദയം ശുദ്ധമാണ്, അത് ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിൽ സ്പന്ദിക്കുന്നു. ഞങ്ങളായി ഒന്നും പറയേണ്ട ആവശ്യമില്ല, കാരണം ആളുകൾക്ക് സത്യം മനസിലാക്കാൻ കഴിയും. അന്നും ഇന്നും എന്നും സഹോദരൻ ഞങ്ങളുടെ അഭിമാനമാണ്. സഹോദരൻ പകർന്ന് നൽകിയ സ്നേഹം ഓരോ ഹൃദയത്തിലും ജ്വലിക്കും…ഒരിക്കലും മരിക്കില്ല!! നീതിക്കായി നിരന്തരം പോരാടും’- ആരാധകർക്കൊപ്പമുള്ള സുശാന്തിന്റെ പഴയ ചിത്രങ്ങൾ പങ്കുവെച്ച് ശ്വേത കുറിച്ചു.

ഈ രാജ്യം മാനസികാരോഗ്യത്തെ മനസിലാക്കുന്നില്ല. പുതിയ തലമുറ അതേക്കുറിച്ച് സംസാരിക്കുന്നതില്‍ സന്തോഷമുണ്ട്. ഇന്ത്യ മുന്നോട്ട് പോവുകയാണ്. പക്ഷേ പ്രശ്സതാരായവര്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് മനസിലാക്കില്ല. അവനെ(സുശാന്തിനെ) അങ്ങനൊരു കാര്യം ചെയ്യുന്നതിലേക്ക് നയിച്ചത് എന്താണെന്ന് എനിക്കറിയില്ല. ഞാന്‍ അവന്റെ മനസിലല്ല ജീവിക്കുന്നത്. പക്ഷേ അവന് മനസിക പ്രശ്നമുണ്ടായിരുന്നുവെന്നത് അറിയാമായിരുന്നു. അവന്‍ കടന്നു പോകുന്ന അവസ്ഥ അറിയാമായിരുന്നു- എന്നായിരുന്നു റിയ അഭിമുഖത്തിൽ പറഞ്ഞത്.

”അവള്‍ അവന്റെ ജീവിതത്തിലേക്ക് വന്നതോടെ അവന്‍ മാറിപ്പോയെന്ന് ആളുകള്‍ പറഞ്ഞു. അവന് എനിക്ക് മുമ്പ് തന്നെ സ്വന്തമായൊരു വ്യക്തിത്വമുണ്ടായിരുന്നു. ചെറിയ പട്ടണത്തില്‍ നിന്നും വന്നവനായിരുന്നു. ബോളിവുഡിലൊരു ഇടം കണ്ടെത്തി. അത് നിയന്ത്രിക്കാന്‍ പറ്റുന്നൊരാളുടെ മനസല്ല”-സുശാന്തിനെക്കുറിച്ച് റിയ പറഞ്ഞു.

Story Highlights: Sushant Singh Rajput’s sister Shweta hits out at Rhea Chakraborty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top