മുനമ്പത്തെ കണ്ണീര്‍; വള്ളം മുങ്ങി കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

മുനമ്പത്ത് ഫൈബര്‍ വള്ളം മുങ്ങി കാണാതായ നാല് മത്സ്യ തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. 10.2 നോട്ടിക്കല്‍ മൈല്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കാണാതായ മറ്റ് മൂന്നുപേര്‍ക്കുള്ള തെരച്ചില്‍ തുടരുകയാണ്. (the dead body of one fisherman found from Munambam)
മാലിപ്പുറത്തു നിന്നും മീന്‍ പിടിക്കാന്‍ പോയ സമൃദ്ധി എന്ന ബോട്ടാണ് മറിഞ്ഞത്. വ്യാഴാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് അപകടം നടന്നത്.
കോസ്റ്റ്ഗാര്‍ഡിന്റെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും കോസ്റ്റല്‍ പൊലീസിന്റെയും നേതൃത്വത്തിലാണ് തെരച്ചില്‍ നടക്കുന്നത്. തെരച്ചിലിനായി മത്സ്യത്തൊഴിലാളികളും രംഗത്തുണ്ട്.നാല് മണിക്കൂറോളം കടലില്‍ കിടന്നെന്ന് രക്ഷപ്പെട്ട തൊഴിലാളികള്‍ പറഞ്ഞിരുന്നു. മത്സത്തൊഴിലാളികളെ കരക്കെത്തിച്ചത് സെന്റ് ജൂഡ് വള്ളത്തിലെ തൊഴിലാളികളാണ്. ആനന്ദന്‍, മണികണ്ഠന്‍, ബൈജു എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ ഫോര്‍ട്ട്‌കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Story Highlights: the dead body of one fisherman found from Munambam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here