400-ലധികം ഹമാസ് ഭീകരരെ കൊലപ്പെടുത്തിയെന്ന് ഇസ്രായേൽ പ്രതിരോധ സേന

ഗാസയിൽ 400-ലധികം ഹമാസ് ഭീകരർ കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന. ഡസൻ കണക്കിന് ഭീകരരെ ബന്ദികളാക്കിയിട്ടുണ്ട്. ഏറ്റുമുട്ടൽ തുടരുന്ന പട്ടണങ്ങളിൽ ഭീകരർക്കായി തെരച്ചിൽ നടക്കുന്നുണ്ടെന്നും ഉന്നത ഐഡിഎഫ് വക്താവ് ഡാനിയൽ ഹഗാരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തെക്കൻ ഇസ്രായേലിലെ ഗാസ അതിർത്തിയോട് ചേർന്നുള്ള കഫാർ ആസയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. നഗരങ്ങളിലെല്ലാം ഐഡിഎഫ് സേനയെ വിന്യസിച്ചിട്ടുണ്ട്. ഹമാസ് ഭീകരർക്കായി പല നഗരങ്ങളിലും തെരച്ചിൽ പുരോഗമിക്കുന്നു. അതിർത്തിയിൽ നിന്ന് സിവിലിയൻമാരെ ഒഴിപ്പിക്കുക, യുദ്ധം അവസാനിപ്പിക്കുക, ഹമാസ് നുഴഞ്ഞുകയറ്റം നിയന്ത്രിക്കുക, തീവ്രവാദ കേന്ദ്രങ്ങൾ ആക്രമിക്കുക എന്നിവയാണ് ഐഡിഎഫിന്റെ പ്രധാന ദൗത്യമെന്നും ഹഗാരി കൂട്ടിച്ചേർത്തു.
അതിനിടെ പശ്ചിമേഷ്യയെ ചോരക്കളമാക്കി ഇസ്രയേലും ഹമാസും ആക്രമണം ശക്തമാക്കുക്കുകയാണ്. ഗാസ പിടിക്കുക ലക്ഷ്യമിട്ട് ഇസ്രയേല്‍ സൈനിക നീക്കം ശക്തമാക്കി. ഗാസയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ശക്തമായ ആക്രമണത്തില്‍ ഖാന്‍ യൂനിസ് മോസ്ക് തകര്‍ന്നു. ഹമാസ് ഇന്റലിജന്‍സ് മേധാവിയുടെ വീടിന് നേര്‍ക്ക് ബോംബാക്രമണം നടത്തി. അതിനിടെ ഹമാസിന് പിന്തുണ അറിയിച്ച് ലെബനനില്‍ നിന്നും ഇസ്രയേല്‍ അധീന പ്രദേശങ്ങളിലേക്ക് മോര്‍ട്ടാര്‍ ആക്രമണങ്ങള്‍ ഉണ്ടായി.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഹിസ്ബുല്ല എറ്റെടുത്തു. വടക്കന്‍ ഇസ്രയേലിലെ, ലെബനന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള മൗണ്ട് ഡോവ് മേഖലയിലെ മൂന്നു സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടു. ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിലും കരയിൽ നിന്നുള്ള ആക്രമണത്തിലും മരിച്ചവരുടെ എണ്ണം 300 കവിഞ്ഞു. 1,864 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ഗാസയിൽ നിരവധി ഇസ്രായേലികളെ ബന്ദികളാക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.
Story Highlights: 400 Terrorists Killed In Gaza: Israel Defence Forces
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here