Advertisement

ഇ ഡി അരങ്ങൊരുക്കുന്നത് സുരേഷ് ഗോപിയ്ക്ക് വേണ്ടി, കരുവന്നൂരില്‍ നടത്തുന്നത് ഇലക്ഷന്‍ ഡ്യൂട്ടി: എ സി മൊയ്തീന്‍

October 8, 2023
Google News 3 minutes Read
A C Moideen Criticizes enforcement directorate and their probe into Karuvannur bank

കരുവന്നൂര്‍ ബാങ്ക് ക്രമക്കേടില്‍ അന്വേഷണം നടത്തുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി എ സി മൊയ്തീന്‍. തൃശൂരില്‍ സുരേഷ് ഗോപിക്ക് വേണ്ടി ഇ ഡി അരങ്ങൊരുക്കുകയാണെന്നാണ് എ സി മൊയ്തീന്റെ വിമര്‍ശനം. ഒരു അവസരം കിട്ടിയപ്പോള്‍ തൃശൂര്‍ തന്നെ ഇ ഡി തെരഞ്ഞെടുത്തത് സുരേഷ് ഗോപിയ്ക്ക് വേണ്ടിയാണ്. ഇലക്ഷന്‍ ഡ്യൂട്ടിയാണ് ഇ ഡി ഇപ്പോള്‍ നടത്തുന്നതെന്നും എ സി മൊയ്തീന്‍ പൊതുവേദിയില്‍ വച്ച് കുറ്റപ്പെടുത്തി. (A C Moideen Criticizes enforcement directorate and their probe into Karuvannur bank )

സഹകരണ ബാങ്കുകളില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഇ ഡി നടത്തുന്നതെന്നും എസി മൊയ്തീന്‍ വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇത് നടത്തുന്നത് എന്നതാണ് പ്രശ്‌നം. ഇ ഡി കരിവന്നൂര്‍ ബാങ്കിലെ ആധാരം എടുത്തുകൊണ്ട് പോയത് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ വേണ്ടി മാത്രമാണ്. തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുന്ന സുരേഷ് ഗോപിയ്ക്ക് കളമൊരുക്കാനാണ് ഇ ഡി ഇത് ചെയ്യുന്നത്. സുരേഷ് ഗോപിയുടെ പദയാത്ര ഈ അരങ്ങൊരുക്കലിന്റെ ഭാഗമാണെന്നും എ സി മൊയ്തീന്‍ പറഞ്ഞു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

തൃശൂരില്‍ സുരേഷ് ഗോപിയ്ക്കായി ഇ ഡി കളമൊരുക്കുകയാണെന്ന വിമര്‍ശനം മുന്‍പ് തന്നെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉന്നയിച്ചിരുന്നു. ഇ ഡി സിപിഐഎം നേതാക്കള്‍ക്കെതിരെ കള്ളക്കേസ് എടുക്കുന്നുവെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ സഹകരണ ബാങ്കുകളെ സംരക്ഷിക്കുന്നതിനുള്ള തന്റെ പദയാത്രയ്ക്ക് പിന്നില്‍ രാഷ്ട്രീയമില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

Story Highlights: A C Moideen Criticizes enforcement directorate and their probe into Karuvannur bank

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here