Advertisement

ഗാസയിൽ സമാധാനശ്രമങ്ങൾ ഉണ്ടാകണം; അടിയന്തര ഇടപെടൽ വേണം; ബഹ്​റൈൻ

October 8, 2023
Google News 2 minutes Read
Israel-hamas-bahrain

മനാമ: ഇസ്രയേലും ഹമാസും നടത്തുന്ന ആക്രമണ പ്രത്യാക്രമണത്തിനെതിരെ ബഹ്​റൈൻ. അന്താരാഷ്​ട്ര നിയമങ്ങളനുസരിച്ച്​ സമാധാനപൂർണമായ അന്തരീക്ഷം തിരികെയെത്തിക്കുന്നതിന്​ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും ബഹ്​റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്​താവനയിൽ വ്യക്തമാക്കി. ഗാസയിലെ സംഭവവികാസങ്ങൾ ബഹ്​റൈൻ വിലയിരുത്തി സമാധാന ശ്രമങ്ങൾ ഉണ്ടാകണമെന്നും ​ബഹ്​റൈൻ അന്താരാഷ്​ട്ര സമൂഹത്തോട്​ ആവ​ശ്യപ്പെട്ടു.

സമാധാനം പുനഃസ്ഥാപിക്കുന്നതിന്​ എല്ലാവരും സംയമനത്തിലേക്കും സമവായത്തിലേക്കും എത്തണം. അക്രമങ്ങൾ തുടരുന്നത്​ സമാധാനശ്രമങ്ങളെ ബഹുദൂരം അകറ്റി മേഖല അശാന്തമാകുമെന്നും നൂറിലധികംപേർ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർക്ക്​ പരിക്കേൽക്കുകയും ചെയ്​ത ഫലസ്​തീൻ​-ഇസ്രാ​യേൽ ആക്രമണങ്ങളിൽ ബഹ്​റൈൻ ആശങ്കയും രേഖപ്പെടുത്തി.

Story Highlights: Bahrain says there must be peace efforts in Gaza

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here