Advertisement

ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയയ്ക്കു ടോസ്; ഗില്ലിനു പകരം ഇഷാന്‍ കിഷന്‍ ഇറങ്ങും; ഓസീസിന് ആ​ദ്യ വിക്കറ്റ് നഷ്ടമായി

October 8, 2023
Google News 1 minute Read

ഐസിസി ഏകദിന ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയക്ക് ടോസ്. ബാറ്റിങ് തിരഞ്ഞെടുത്തു. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് പകരം ഇഷാന്‍ കിഷനെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഓസീസ് ടീമില്‍ ട്രാവിസ് ഹെഡ്, സീന്‍ ആബട്ട്, ജോഷ് ഇംഗ്ലിസ് എന്നിവരും കളിക്കുന്നില്ല. സ്പിന്നര്‍മാര്‍ക്ക് പിന്തുണ നല്‍കുന്ന ചെപ്പോക്ക് സ്റ്റേഡിയത്തില്‍ മൂന്ന് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്.

രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ ബുദ്ധിമുട്ടും. 230 റണ്‍സാണ് ഇവിടെ നടന്ന ഏകദിന മത്സരങ്ങളുടെ ശരാശരി സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്യുന്നവര്‍ 270-280 റണ്‍സ് നേടിയാല്‍ പ്രതിരോധിക്കാവുന്ന സ്‌കോറാണിവിടെ. അതേസമയം ഓസീസിന് ആ​ദ്യ വിക്കറ്റ് നഷ്ടമായി. മിച്ചൽ മാർഷ് ബുമ്രയുടെ പന്തിൽ റൺസൊന്നും എടുക്കാൻ കഴിയാതെ മടങ്ങി

ടീം ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

ടീം ഓസ്‌ട്രേലിയ: ഓസ്‌ട്രേലിയ പ്ലേയിങ് ഇലവന്‍ ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബുഷെയ്ന്‍, കാമറൂണ്‍ ഗ്രീന്‍, അലക്‌സ് കാരി, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്, ആദം സാംപ.

Story Highlights: India vs Australia World Cup 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here