Advertisement

ഇന്ത്യ – ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിന് നാളെ തുടക്കം; ഗാബയിൽ ജയ പ്രതീക്ഷയോടെ ഇന്ത്യ

December 13, 2024
Google News 1 minute Read

ഇന്ത്യ – ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിന് നാളെ തുടക്കമാവും. ഇന്ത്യൻ സമയം നാളെ പുലർച്ചെ 5:50നാണ് മത്സരം തുടങ്ങുക. പെർത്തിലെ ചരിത്രജയത്തിന് പിന്നാലെ അഡ്‍ലൈഡിൽ പത്ത് വിക്കറ്റിന് തോറ്റതോടെ ടീം ഇന്ത്യ വീണ്ടും പ്രതിരോധത്തിലാണ്. ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ ലീഡ് നഷ്ടമാക്കിയതിനപ്പുറം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക്
വീണിരിക്കുകയാണ് രോഹിത് ശർമ്മയും സംഘവും.

അടുത്ത മൂന്ന് മത്സരങ്ങളിലും ജയിച്ചാലെ മറ്റ് ടീമുകളുടെ മത്സരങ്ങളെ ആശ്രയിക്കാതെ നേരിട്ട് ഫൈനലിൽ കടക്കാൻ ഇനി ഇന്ത്യക്കാവൂ.
രോഹിത് ശർമ്മയടക്കമുള്ള ബാറ്റർമാരുടെ മോശം ഫോമം ജസപ്രീത് ബുംറയ്ക്ക് അപ്പുറം മറ്റ് ബൌളർമാർ പ്രതീക്ഷിക്കൊത്ത് ഉയരാത്തതുമാണ് ടീമിന്റെ പ്രശ്നം. കഴിഞ്ഞ കളിയിൽ കെ.എൽ.രാഹുലിനായി മാറിക്കൊടുത്ത ഓപ്പണിങ് സ്ഥാനത്തേക്ക് രോഹിത് ശർമ്മ തിരിച്ചെത്തുമോയെന്ന് കണ്ടറിയണം.

ബൗളിങ് നിരയിൽ മാറ്റം ഉറപ്പാണ്. ആർ.അശ്വിന് പകരം സ്പിന്നർ സ്ഥാനത്തേക്ക് വാഷിങ്ടൺ സുന്ദറിനെ തിരിച്ചുവിളിച്ചേക്കും. പേസ് നിരയിൽ
ഹർഷിത് റാണയെ മാറ്റി ആകാശ് ദീപിനെ കൊണ്ടുവന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. മത്സരം നടക്കുന്ന ഗാബ സ്റ്റേഡിയം ഇന്ത്യക്ക് പ്രിയപ്പെട്ടതാണ്. കഴിഞ്ഞ തവണ ഇവിടെ കളിച്ച കളിയിൽ റിഷഭ് പന്തിന്റെ അത്യൂജ്ജല ബാറ്റിങ് കരുത്തിൽ ഇന്ത്യ പരമ്പര പിടിച്ചു. ഇത്തവണ ഗാബയിൽ ജയം ആവർത്തിച്ച് ലീഡ് എടുക്കാമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ.

Story Highlights : India-Australia 3rd Test starts tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here