യുദ്ധക്കളമായി ഇസ്രയേല്‍; ഹമാസിനെ ഇല്ലാതാക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു

പലസ്തീന്‍ ഭീകര സംഘടനയായ ഹമാസിന്റെ റോക്കറ്റ് ആക്രമണത്തെ തുടര്‍ന്നുണ്ടായ അപ്രതീക്ഷിത യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമേഷ്യ യുദ്ധക്കളമായി മാറിയിരിക്കുകയാണ്. ഹമാസിനെതിരെയുള്ള ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഒളിത്താവളങ്ങള്‍ നാമവശേഷമാക്കും. ഹമാസിനെ ഇല്ലാതാക്കുമെന്നും ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.(Israel-Palestine escalation Netanyahu warns on war)
അതേസമയം നിരവധി ഇസ്രയേലി സൈനികരെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ടെന്ന് ഇസ്രയേല്‍ സ്ഥിരീകരിച്ചു. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തര യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ചേരും. അതീവ രഹസ്യമായാണ് യോഗം ചേരുന്നത്. യു എന്‍ ഉടനടി ഹമാസിന്റെ പ്രവര്‍ത്തനങ്ങളെ കൗണ്‍സിലില്‍ വച്ച് ശക്തമായി അപലപിക്കണമെന്ന് ആവശ്യപ്പെട്ട് യുഎന്നിലെ ഇസ്രായേല്‍ അംബാസഡര്‍ ഗിലാഡ് എര്‍ദാന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനും ഈ മാസം സെക്യൂരിറ്റി കൗണ്‍സില്‍ പ്രസിഡന്റ് പദവി വഹിക്കുന്ന ബ്രസീലിയന്‍ നയതന്ത്രജ്ഞന്‍ സെര്‍ജിയോ ഫ്രാന്‍സ് ഡാനിസിനും കത്തയച്ചു.
ഹമാസിന്റെ ആക്രമണത്തില്‍ 300 ഇസ്രയേലികള്‍ കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ പ്രത്യാക്രമണത്തില്‍ 250 പലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പലയിടത്തും ഏറ്റുമുട്ടല്‍ തുടരുകയാണ്.
Story Highlights: Israel-Palestine escalation Netanyahu warns on war
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here