Advertisement

സമസ്ത നേതാവിന്റെ പരാമർശം; തട്ടം മാറ്റി പ്രതിഷേധവുമായി വി പി സുഹറ

October 8, 2023
3 minutes Read
vp suhara

സമസ്ത നേതാവിന്റെ പരാമർശത്തിന് എതിരെ തട്ടം നീക്കി പ്രതിഷേധവുമായി എഴുത്തുകാരി വി.പി.സുഹറ. നല്ലളം സ്കൂളിൽ കുടുംബശ്രീ സംഘടിപ്പിച്ച ‘തിരികെ സ്കൂളിലേക്ക്’ പരിപാടിയിൽ പങ്കെടുക്കവേ ആയിരുന്നു വി.പി.സുഹറയുടെ പ്രതിഷേധം. പരിപാടിയിലെ അതിഥി ആയിരുന്നു വി.പി.സുഹറ. ഉമർ ഫൈസി മുക്കം നടത്തിയ പ്രസ്താവന സ്ത്രീ വിരുദ്ധമാണെന്ന് വി.പി സുഹറ.

‘ഈ നൂറ്റാണ്ടിലും സ്ത്രീകളുടെ തട്ടം മാറിയോ എന്ന് നോക്കുന്നവരാണ് ഇക്കൂട്ടർ. സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഇവർക്ക് ആവലാതി ഇല്ല. ഉമർ ഫൈസി മുക്കം നടത്തിയ പ്രസ്താവന സ്ത്രീ വിരുദ്ധമാണ്. അതിന് എതിരെ മനുഷ്യാവകാശ കമ്മീഷനെയും വനിതാ കമ്മീഷനെയും സമീപിക്കും’ വി.പി സുഹറ പ്രതകരിച്ചു.

അതേസമയം പിടിഎ പ്രസിഡൻ്റ് അപമര്യാദയായി പെരുമാറിയെന്ന് വി പി സുഹറ പരാതി നൽകി. സുഹറ നല്ലളം പോലീസിൽ പരാതി നൽകുകയും ചെയ്തു.

Story Highlights: Samasta Leader’s Remarks VP Suhara protested with removed head scarf

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top