Advertisement

‘പറഞ്ഞത് നുണ, അഖിൽ മാത്യുവിന് പണം നൽകിയിട്ടില്ല’; പൊലീസിനോട് സമ്മതിച്ച് ഹരിദാസ്

October 9, 2023
Google News 2 minutes Read
haridas said he lied about akhil sajeev

ആരോഗ്യമന്ത്രിയുടെ ഓഫിസ് മറയാക്കിയുള്ള നിയമന തട്ടിപ്പിൽ ഹരിദാസിന്റെ മൊഴി പുറത്ത്. അഖിൽ മാത്യുവിന് പണം നൽകിയിട്ടില്ലെന്ന് ഹരിദാസ് സമ്മതിച്ചു. പറഞ്ഞത് നുണയാണെന്ന് ഹരിദാസ് മൊഴി നൽകി. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം സമ്മതിച്ചത്. ( haridas said he lied about akhil mathew )

സെക്രട്ടറിയേറ്റിനു മുന്നിൽ വെച്ച് പണം നൽകിയെന്നായിരുന്നു ഹരിദാസന്റെ ആദ്യ മൊഴി. പ്രസ് ക്ലബിനു മുൻപിൽ വെച്ചാണ് പണം നൽകിയതെന്നു പിന്നീട് മാറ്റി പറഞ്ഞിരുന്നു. ഒടുവിൽ അഖിൽ മാത്യുവിന് പണം നൽകിയിട്ടില്ലെന്നു സമ്മതിക്കുകയായിരുന്നു. ബാസിത്ത് പറഞ്ഞിട്ടാണ് അഖിൽ മാത്യുവിന്റെ പേര് പറഞ്ഞതെന്നും ഹരിദാസ് മൊഴി നൽകി. നിയമനത്തിന് ഒരു ലക്ഷം രൂപ ആർക്കും നൽകിയിട്ടില്ലെന്ന് ഹരിദാസ് മൊഴിയായി പറഞ്ഞു. അഖിൽ സജീവിന് 25000 രൂപയും ലെനിന് 50,000 രൂപയും നൽകിയെന്നാണ് ാെണി.

ഹരിദാസിനെ ഉടൻ പ്രതി ചേർത്തേക്കില്ലെന്നാണ് റിപ്പോർട്ട്. ഹരിദാസിന്റെ രഹസ്യമൊഴി രേഖപ്പെടുത്താനും പൊലീസ് നീക്കമുണ്ട്.

Story Highlights: haridas said he lied about akhil mathew

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here