Advertisement

‘കരയുദ്ധത്തിനൊരുങ്ങി ഇസ്രയേൽ’; പ്രശ്‌നങ്ങൾക്ക് എല്ലാം കാരണം ഇസ്രയേൽ, ആക്രമണത്തിൽ പങ്കില്ലെന്ന് ഇറാൻ

October 9, 2023
Google News 2 minutes Read

ഇസ്രയേൽ ഹമാസ് യുദ്ധം കടുക്കുതിനിടയിൽ ഹമാസിന്റെ അവകാശവാദം തള്ളി ഇറാൻ. ഇത് ഹമാസ് തന്നെ ആസൂത്രണം ചെയ്‌ത യുദ്ധമാണ്. ഇതിൽ ഇറാനുമായി യാതൊരു ബന്ധവുമില്ല. പ്രശ്‌നങ്ങൾക്ക് എല്ലാം കാരണം ഇസ്രയേലാണ്, ആക്രമണത്തിൽ പങ്കില്ലെന്നും ഇറാൻ വ്യക്തമാക്കി. (Iran About israel hamas conflict)

ആക്രമണത്തിൽ 413 പലസ്‌തീനികൾ കൊല്ലപ്പെട്ടു. ഇരുപക്ഷത്തുമായി1000ത്തോളം പേർ കൊല്ലപ്പെട്ടു. കരയുദ്ധത്തിനൊരുങ്ങി ഇസ്രയേൽ. അമേരിക്കൻ യുദ്ധക്കപ്പലുകൾ ഇസ്രയേലിലേക്ക് എത്തും.

എന്നാൽ ഹമാസിനെ ഇറാൻ പിന്തുണക്കുന്നുണ്ടെന്നും ഹമാസിന് ആവശ്യമായ യുദ്ധ സാമഗ്രഹികൾ അവർ നൽകുന്നുണ്ടെന്നും ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ നൗർ ഗിലോൺ അരോപിച്ചു. ഈ ക്രൂരതയ്‌ക്ക് പിന്നിലെ ഭീകരർ വലിയ പ്രത്യാഘാതങ്ങൾ ഏൽക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേൽ അതിന്റെ വ്യവസ്ഥകൾക്കനുസൃതമായി എത്രയും വേഗം ഭീകരർക്ക് മറുപടി നൽകുമെന്നും നൗർ ഗിലോൺ വ്യക്തമാക്കി.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

ഇറാൻ ഈ ആക്രമണത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഞങ്ങൾക്ക് വ്യക്തമാണ്. അവർ ഭീകരർക്ക് ആവശ്യമായ ആയുധപരിശീലനം നൽകുന്നതിനെക്കുറിച്ചും ഞങ്ങൾക്ക് ഉറപ്പുണ്ട്. ഇസ്രായേലിന്റെ വടക്കൻ അതിർത്തിയാണ് ഇപ്പോൾ ലക്ഷ്യമിട്ടിരിക്കുന്നത്. ആക്രമണത്തിൽ ഇറാൻഭീകരസംഘടനയെ സഹായിക്കാനുള്ള സാധ്യത ഇസ്രായേൽ തള്ളിക്കളയില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അതേസമയം ഇസ്രയേലിൽ അപ്രതീക്ഷിതമായി നടത്തിയ ഹമാസ് ഭീകരാക്രമണത്തെ അപലപിച്ച് ഐക്യരാഷ്‌ട്ര സഭയുടെ സുരക്ഷാ കൗൺസിൽ . സമാധാനത്തിനായി ലോകരാജ്യങ്ങൾ ഒന്നിക്കണമെന്ന് യുഎൻ രക്ഷാസമിതി ആവശ്യപ്പെട്ടു. വിഷയത്തിൽ ധാരണയിൽ എത്താനായില്ലെന്ന് യുഎൻ ഉദ്യോഗസ്ഥൻ ടോൾ വെനസ്ലന്റ് അറിയിച്ചു.

Story Highlights: Iran About israel hamas conflict

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here