Advertisement

അപ്രതീക്ഷിത ആക്രമണത്തില്‍ ഞെട്ടി ഇസ്രയേലില്‍ പരുക്കേറ്റ മലയാളി നഴ്‌സിന്റെ കുടുംബം; മകളെ ഒന്ന് കാണണമെന്ന് മാതാവ്

October 9, 2023
3 minutes Read
Sheeja's family response after rocket attack at Israel

വലിയ ഞെട്ടലിലാണ് ഇസ്രയേല്‍-ഹമാസ് യുദ്ധത്തിനിടെ റോക്കറ്റ് ആക്രമണത്തില്‍ പരുക്കേറ്റ മലയാളി നഴ്‌സിന്റെ കുടുംബം. കണ്ണൂര്‍ സ്വദേശിനിയായ ഷീജയ്ക്കാണ് റോക്കറ്റ് ആക്രമണത്തില്‍ പരുക്കേറ്റത്. ഇസ്രയേലില്‍ ഷീജയുടെ ചികിത്സയില്‍ അടക്കം സഹായം ചെയ്യുന്ന മലയാളി യുവാവ് അരുണ്‍ നാട്ടിലുള്ള ഷീജയുടെ കുടുംബവുമായി സംസാരിച്ചു. ട്വന്റിഫോറാണ് ഷീജയുടെ മാതാവിന് അരുണുമായി സംസാരിക്കാനുള്ള അവസരമൊരുക്കിയത്. ഷീജയ്ക്ക് ഒരു ശസ്ത്രക്രിയ കൂടി പൂര്‍ത്തിയാകാനുണ്ടെന്നും സഹായത്തിന് ഒപ്പമുണ്ടെന്നും അരുണ്‍ പറഞ്ഞു.(Sheeja’s family response after rocket attack at Israel)

ആശുപത്രിയില്‍ ചികിത്സയിലുള്ള ഷീജ ആനന്ദിന്റെ മാതാവ് മകളെ വിഡിയോ കോളിലൂടെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. മകളോട് സംസാരിക്കണമെന്നും മാതാവ് പറഞ്ഞു. നിലവില്‍ ഷീജ അപകട നില തരണം ചെയ്തിട്ടുണ്ട്. ഇന്നലെ ഭര്‍ത്താവിനെയും മകളെയും വിഡിയോ കോള്‍ വഴി കണ്ടിരുന്നു. കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശിനിയായ ഷീജ ഇസ്രയേലില്‍ കെയര്‍ഗിവര്‍ ജോലി ചെയ്യുകയായിരുന്നു. ഇടത് നെഞ്ചിന് മുകളിലും വലത് തോളിലും വലത് കാലിലും വയറിലുമാണ് ഷീജയ്ക്ക് പരുക്കുള്ളത്.

Read Also: ഇസ്രയേലിന് അമേരിക്കയുടെ സഹായം; കൂടുതൽ ആയുധങ്ങൾ കൈമാറി; മരണസംഖ്യ ആയിരം കടന്നു

അതേസമയം ഹമാസ്-ഇസ്രയേല്‍ യുദ്ധ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ തീര്‍ത്ഥാടക സംഘത്തെ തിരികെ എത്തിക്കാന്‍ ശ്രമം പുരോഗമിക്കുകയാണ്. തീര്‍ത്ഥാടകള്‍ ഉള്‍പ്പടെ ഉള്ളവരെ കെയ്റോയില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്. ഈജിപ്ത് അതിര്‍ത്തിയായ താബയിലൂടെ ഇവരെ റോഡ് മാര്‍ഗമായിരിക്കും കെയ്റോയില്‍ എത്തിക്കുക.

Story Highlights: Sheeja’s family response after rocket attack at Israel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top