Advertisement

‘കായിക താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിക്കേണ്ടത് മന്ത്രിസഭ’; വി അബ്ദുറഹ്‍മാൻ

October 9, 2023
Google News 2 minutes Read
V Abdurrahman said that the cabinet will announce the awards for the sportsmen

കായിക താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിക്കേണ്ടത് കായിക വകുപ്പല്ല മന്ത്രിസഭയാണെന്ന് മന്ത്രി വി അബ്ദുറഹ്‍മാൻ. ഏഷ്യൻ ഗെയിംസിലെ കായിക താരങ്ങൾ തിരിച്ചെത്തിയാലൂടൻ മന്ത്രിസഭ ചേർന്ന് പാരിതോഷികം പ്രഖ്യാപിക്കും. ബാഡ്മിൻറൺ താരം എച്ച്എസ് പ്രണോയോടും പിതാവിനോടും സംസാരിച്ചു. പരിഹരിക്കേണ്ട വിഷയങ്ങൾ ഉണ്ടെങ്കിൽ ഉടൻ പരിഹരിക്കുമെന്നും കായിക മന്ത്രി 24 നോട് പറഞ്ഞു.

കേരളത്തിൽ കായിക വകുപ്പ് അല്ല മന്ത്രിസഭയാണ് കായികതാരങ്ങൾക്കുള്ള പാരിതോഷികം തീരുമാനിക്കുക. താരങ്ങൾ തിരിച്ചെത്തിയാലുടൻ മന്ത്രിസഭ ചേർന്ന് ഏതുതരത്തിലുള്ള പാരിതോഷികം നൽകണമെന്ന് തീരുമാനിക്കും. പാരിതോഷികം എന്ത് നൽകണമെന്ന് മുഖ്യമന്ത്രി മന്ത്രിസഭയിൽ പ്രഖ്യാപിക്കും. ഇതൊരു പുതിയ കാര്യമല്ലെന്നും കായിക മന്ത്രി.

ഇത് വർഷങ്ങളായി തുടർന്നുവരുന്ന ഒരു രീതിയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള വാർത്തകൾ നൽകാതിരിക്കുക, അതാണ് ഏറ്റവും നല്ലത്. എച്ച്എസ് പ്രണോയോടും പിതാവിനോടും സംസാരിച്ചു. പരിഹരിക്കേണ്ട വിഷയങ്ങൾ ഉണ്ടെങ്കിൽ ഉടൻ പരിഹരിക്കും. കായിക രംഗത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടായികൊണ്ടിരിക്കുന്നതെന്നും വി അബ്ദുറഹ്‍മാൻ പറഞ്ഞു.

Story Highlights: V Abdurrahman said that the cabinet will announce the awards for the sportsmen

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here