‘നടക്കാത്ത കാര്യത്തിൽ മന്ത്രി ജനങ്ങൾക്ക് ഉറപ്പ് കൊടുക്കാൻ പാടില്ലായിരുന്നു’; ജോയ് മാത്യു

മെസി വിവാദത്തിൽ കായിക മന്ത്രി വി അബ്ദുറഹ്മിമാനെതിരെ വിമർശനവുമായി നടൻ ജോയ് മാത്യു. നടക്കാത്ത കാര്യത്തിൽ മന്ത്രി ജനങ്ങൾക്ക് ഉറപ്പ് കൊടുക്കാൻ പാടില്ലായിരുന്നു. മന്ത്രിയുടെ ആഗ്രഹം മെസി അറിഞ്ഞിട്ടേയുണ്ടാകില്ല. മന്ത്രി മെസിയെ കണ്ടിട്ടുണ്ടാകും എന്ന് പോലും കരുതുന്നില്ലെന്നും ജോയ് മാത്യു ട്വന്റിഫോറിനോട് പറഞ്ഞു.
മന്ത്രിയുടെ സ്പെയിൻ യാത്ര പൈസ പുട്ടടിക്കാൻ തന്നെയെന്ന് ഉറപ്പാണെന്ന് ജോയ് മാത്യു പറഞ്ഞു. അർജന്റീന ടീമിന്റെ കേരള സന്ദർശനത്തിൽ കരാർ ലംഘിച്ചത് സർക്കാരെന്ന് വെളിപ്പെടുത്തി അർജന്റീന ഫുട്ബോൾ അസോസിയേഷൻ രംഗത്തെത്തിയിരുന്നു. കരാർ വ്യവസ്ഥകൾ പൂർത്തീകരിക്കാൻ സർക്കാരിനായില്ലെന്ന് എഎഫ്എ ചീഫ് കൊമേഷ്യൽ ആന്റ് മാർക്കറ്റിങ് ഓഫീസർ ലിയാൻഡ്രോ പീറ്റേഴ്സൺ വ്യക്തമാക്കി.
അതേസമയം, മുൻപ് എഎഫ്എ പ്രതിനിധിയെന്ന് വിശേഷിപ്പിച്ച പീറ്റേഴ്സണെ വെറും മാർക്കറ്റിങ് ഹെഡ് എന്ന് പറഞ്ഞ് തള്ളുകയായിരുന്നു കായിക മന്ത്രി വി. അബ്ദുറഹിമാൻ. അർജന്റീനയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് നടക്കുന്നത് വ്യാജപ്രചരണമെന്നും വി അബ്ദുറഹ്മാൻ പ്രസ്താവനയിൽ പറഞ്ഞിരുന്നു. 2024ൽ അർജന്റീനയെ ക്ഷണിക്കാനെന്ന പേരിൽ സ്പെയിനിൽ പോയ മന്ത്രി കണ്ടതും ജേഴ്സി കൈമാറിയതും AFA പ്രതിനിധിയെന്ന് വിശേഷിപ്പിച്ചതും ഇതേ ലിയോൻഡ്രോ പീറ്റേഴ്സണെയായിരുന്നു.
Story Highlights : Actor Joy Mathew criticize Minister V abdurahiman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here