കാട്ടാനക്ക് മുൻപിൽ യുവാവിന്റെ പരാക്രമം; റോഡിനു കുറുകെ നിന്ന കബാലിയെ പ്രകോപിപ്പിച്ച് യുവാവ്

ആനമല അന്തർ സംസ്ഥാന പാതയിൽ റോഡിന് കുറുകെ നിന്ന കാട്ടാനക്ക് നേരെ യുവാവിന്റെ പരാക്രമം. ഇന്നലെ രാത്രിയാണ് അതിരപ്പിള്ളി മലക്കപ്പാറ അന്തർസംസ്ഥാന പാതയിൽ അമ്പലപ്പാറ ഗേറ്റിന് സമീപം വെച്ചായിരുന്നു സംഭവം. റോഡിലേക്ക് ഇറങ്ങിവരികയായിരുന്ന ആനയെ യുവാവ് പ്രകോപിപ്പിക്കുകയായിരുന്നു. (Youth irritated wild elephant Kabali Athirapally Malakkappara)
പ്രകോപിതനായെത്തിയ ആന റോഡിൽ കിടന്ന കാർ കൊമ്പ് കൊണ്ട് ഉയർത്താൻ ശ്രമിച്ചു. തുടർന്ന് ആന യുവാവിനടുത്തേക്ക് തിരിഞ്ഞു. എതിർവശത്ത് കിടന്ന കെഎസ്ആർടിസി ബസ് മുന്നോടെടുത്തതോടെയാണ് കബാലി പിന്തിരിഞ്ഞ് കാട്ടിലേക്ക് മടങ്ങുകയായിരുന്നു.
Story Highlights: Youth irritated wild elephant Kabali Athirapally Malakkappara
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here