CPIM നേതാക്കള്‍ തൊഴിലാളിയോഗം വിളിച്ച് തെറ്റിദ്ധാരണ പരത്തുന്നു; വയനാട്ടില്‍ വാര്‍ത്തക്കുറിപ്പുമായി മാവോയിസ്റ്റുകള്‍

വയനാട്ടില്‍ വാര്‍ത്തക്കുറിപ്പുമായി വീണ്ടും മാവോയിസ്റ്റുകള്‍. അജ്ഞാത നമ്പറുകളില്‍ നിന്നാണ് മാധ്യമങ്ങള്‍ക്ക് വാര്‍ത്തക്കുറിപ്പ് അയച്ചത്. രണ്ടു പേജുള്ള വാര്‍ത്തക്കുറിപ്പില്‍ സിപിഐഎം നേതാക്കള്‍ക്കെതിരെ വിമര്‍ശനം. കമ്പമലയിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് വാര്‍ത്തക്കുറിപ്പ്. വാര്‍ത്തക്കുറിപ്പെത്തിയത് സിപിഐ മാവോയിസ്റ്റ് കബനി ഏരിയ സമിതിയുടെ പേരിലാണ്.
തണ്ടര്‍ബോള്‍ട്ടും പൊലീസും തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്നുവെന്ന് കുറിപ്പില്‍ വിമര്‍ശനം. സിപിഐഎം നേതാക്കള്‍ തൊഴിലാളിയോഗം വിളിച്ച് തെറ്റിദ്ധാരണപരത്തുന്നുവെന്നും വിമര്‍ശനം. സികെ ശശീന്ദ്രനും പി ഗഗാറിനുമെതിരെയാണ് വിമര്‍ശനം. മാവോയിസ്റ്റ് പോരാട്ടങ്ങളെ പിന്തുണയ്ക്കണമെന്ന് വാര്‍ത്തക്കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Story Highlights: Press release by Maoists in Wayanad against Kerala police and CPM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here