സന്തോഷ് ട്രോഫി: ഗുജറാത്തിനെ വീഴ്ത്തി കേരളത്തിന് വിജയത്തുടക്കം

സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളത്തിന് വിജയത്തുടക്കം. ഗുജറാത്തിനെ എതിരില്ലാത്ത 3 ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കേരളത്തിൻ്റെ വിജയം. കേരളത്തിനായി അക്ബർ സിദ്ദിഖ് ഇരട്ട ഗോൾ നേടി. ക്യാപ്റ്റൻ നിജോ ഗിൽബേർട്ട് ആണ് മൂന്നാം ഗോൾ നേടിയത്.
ഗുജറാത്തിനെതിരെ പൂർണ ആധിപത്യമാണ് കേരളം പുലർത്തിയത്. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾക്ക് മുന്നിലെത്തിയ കേരളത്തിന് രണ്ടാം പകുതിയിൽ കൂടുതൽ ഗോൾ നേടാനായില്ല. 12ആം മിനിട്ടിൽ അക്ബർ സിദ്ദിഖിലൂടെയാണ് കേരളം ആദ്യ ഗോൾ നേടിയത്. 33ആം മിനിട്ടിൽ അക്ബറിലൂടെ കേരളം ലീഡ് ഇരട്ടിയാക്കി. മൂന്ന് മിനിട്ടിനു ശേഷം നിജോ ഗിൽബേർട്ടിലൂടെ കേരളം ഗോൾ വേട്ട പൂർത്തിയാക്കി.
ഒക്ടോബർ 13ന് ജമ്മു കശ്മീരിനെതിരെയാണ് കേരളത്തിൻ്റെ അടുത്ത മത്സരം.
Story Highlights: santosh trophy kerala won gujarat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here