Advertisement

പലസ്തീൻ ജനതയ്ക്ക് രണ്ട് കോടി ഡോളർ; അടിയന്തര സഹായവുമായി യുഎഇ

October 11, 2023
Google News 3 minutes Read

പലസ്തീനിലെ ജനതയ്ക്ക് സഹായവുമായി യുഎഇ. രണ്ട് കോടി ഡോളർ സഹായം എത്തിക്കാൻ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നിർദേശം നൽകി. പലസ്തീനിൽ ജീവകാരുണ്യ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഐക്യരാഷ്ട്രസഭ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യൂ.എ വഴിയാണ് സഹായം എത്തിക്കുക.(uae president sheikh mohamed orders urgent help for palestinians)

പ്രതിസന്ധി ഘട്ടങ്ങളിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ദുരിതമനുഭവിക്കുന്ന സമൂഹങ്ങൾക്ക് ​അടിയന്തിര ആശ്വാസം പകരുകയെന്ന നിലപാടിന്‍റെ അടിസ്ഥാനത്തിലാണ്​ സഹായമെത്തിക്കുന്നതെന്ന്​ യു.എ.ഇ വാർത്താ ഏജൻസി പ്രസ്താവനയിൽ പറഞ്ഞു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

അതേസമയം യുദ്ധം അവസാനിപ്പിക്കുന്നതിലും സാധാരണ ജനത്തിന്റെ ജീവൻ സംരക്ഷിക്കാനും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ബഹ്റൈൻ മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടു. പലസ്തീൻ വിഭാഗങ്ങളും ഇസ്രായേൽ സേനയും തമ്മിലുള്ള നിലവിലെ സംഭവ വികാസങ്ങളുടെ വെളിച്ചത്തിൽ സിവിലിയൻമാരുടെ സംരക്ഷണത്തിന് മുൻ‌ഗണന നൽകണം.

അന്താരാഷ്‌ട്ര നിയമങ്ങൾ അനുസരിക്കാൻ ഏവർക്കും ബാധ്യതയുണ്ടെന്നും സമാധാനം കൈവരിക്കാൻ എല്ലാവരും ശ്രമിക്കണമെന്നും മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാനത്തിൽ ദ്വിരാഷ്ട്ര പരിഹാരം കൊണ്ടുവരുന്നതിന് ചർച്ചകൾ നടത്തുകയും നയതന്ത്ര പരിഹാരം കണ്ടെത്തുകയും ചെയ്യണമെന്നും യോഗം അഭിപ്രായപ്പെട്ടു.

Story Highlights: uae president sheikh mohamed orders urgent help for palestinians

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here