ലോകകപ്പിൽ ഇന്ത്യയിന്ന് രണ്ടാമങ്കത്തിന്; എതിരാളി അഫ്ഗാനിസ്താന്‍

ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്താനെ നേരിടും. ഉച്ചയ്ക്ക് രണ്ടിന് ഡൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരം വിജയിച്ച ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നതെങ്കിലും ആശങ്കകൾ ഇനിയും പരിഹരിക്കാനുണ്ട്. ഇന്ത്യയുടെ മുൻനിര ഫോമിലേക്ക് മടങ്ങിയെത്തേണ്ടത് മുന്നോട്ട് പോക്കിൽ നിർണായകമാണ്.(Worldcup Cricket 2023 India Afghanistan live)
ബംഗ്ലാദേശിനോടേറ്റ തോൽവിയുമായി എത്തുന്ന അഫ്ഗാനിസ്താന് ഇന്നും കാര്യങ്ങൾ എളുപ്പമാകിനടയില്ല. സ്പിന്നർമാരാണ് അഫ്ഗാന്‍റെ ശക്തിയെങ്കിലും ഡൽഹിയിലെ പിച്ച് ബാറ്റിങ്ങിനെ അനുകൂലിക്കുന്നതാണ്.
പിച്ചിന്‍റെ സ്വഭാവം അനുസരിച്ച് ഇന്ത്യൻ ടീമിൽ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ആർ.അശ്വിന് പകരം മുഹമ്മദ് ഷമി ടീമിൽ ഇടം പിടിച്ചേക്കും. കഴിഞ്ഞ മത്സരം ഡെങ്കി മൂലം കളിക്കാതിരുന്ന ശുഭ്മാൻ ഗിൽ ഇന്നും കളിക്കില്ല. ഇഷൻ കിഷൻ തന്നെയാകും ഇന്നും ഇന്ത്യയ്ക്കായി ഓപ്പണറാകുക.
Story Highlights: Worldcup Cricket 2023 India Afghanistan live
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here