സമയമാകുമ്പോൾ സ്വയം പറയുക ‘നിർത്തൂ’ എന്ന്

നീലകണ്ഠൻ
വെട്ടിത്തിളങ്ങി നിന്ന ഒരു വർണക്കല്ലിന്റെ ശോഭ പതിയെപ്പതിയെ കെട്ട് തുടങ്ങിയത് എവിടെ നിന്നാണ്. ലോകം മുഴുവൻ വിസ്മയിപ്പിക്കാനുള്ള കെൽപ്പ് ആ കാലുകൾക്ക് ഉണ്ടായിട്ടും ഒന്നുമൊന്നുമാകാതെ ഇങ്ങനെ പെട്ടെന്നങ്ങ് ഇറങ്ങിപ്പോകാൻ കാരണമായത് എന്ത് ആകും.
തെക്കൻ ബെൽജിയത്തിലെ സെമോയിസ് നദിയെപ്പോലെ സുന്ദരമായിരുന്നു ഹസാർഡിന്റെ കാൽപ്പന്തും. ആർഡെനെസ് ഉയരങ്ങളിൽ നിന്ന് ബെൽജിയൻ സമതലങ്ങളിലൂടെ ശാന്തമായി ഒഴുകുന്ന സെമോയിസ് അതിമനോഹരിയാണ്. സാധരണക്കാരന്റെ വ്യാകുലതകളും യൂറോപ്പിന്റെ നാഗരികതയും ഒരുപോലെ കേട്ടാണ് സെമോയിസ് അവസാനിക്കുന്നത്. കർഷകരുടെ കണ്ണീരിനും സെമോയിസ് ഒരു പരിഹാരമാണ്. ലക്സംബർഗിന്റെ ദാഹത്തിനും സെമോയിസാണ് പരിഹാരം. ഉള്ളുപോള്ളുന്ന വേനലിലും വായു മരവിക്കുന്ന ശീതത്തിലും സെമോയിസ് എന്നും വേദനകൾക്ക് ഒപ്പമായിരുന്നു.
സെമോയിസിന്റെ ഒഴിക്കുപോലെ മനോഹരമാണ് ഹസാർഡിന്റെ കാൽപ്പന്തും. പ്രതിരോധത്തിൽ നിന്ന് പന്ത് വാങ്ങി ഇടത് പാർശ്വത്തിലൂടെ ബോക്സിനുള്ളിലേക്ക്. അയാളുടെ ഒഴുക്ക് ഒരിക്കലും നിലച്ചില്ല. വേഗത കുറവെങ്കിലും കൂടെ ഓടിയവർ അയാൾക്കൊപ്പം എത്തിയില്ല. അയാളുടെ കാലിനോട് പന്തിനൊരു പ്രേമം പോലെയായിരുന്നു. സ്കില്ലിലും ഡ്രിബിളിലും വിസ്മയിപ്പിക്കുമ്പോഴും എതിർ പ്രതിരോധത്തിലെ ഒരു ഭടനും പ്രകോപിതനായില്ല. എതിരാളികൾക്കും അയാളൊരു മാന്യനായിരുന്നു.
Story Highlights: Eden Hazard a showman who saw football as a game
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here