നയിക്കാന്‍ സഞ്ജു; സയ്യിദ് മുഷ്താഖ് അലി ട്രോഫിയ്ക്കുള്ള കേരള ടീമായി

സയ്യിദ് മുഷ്താഖ് അലി ട്രോഫിയ്ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ ക്യാപ്റ്റാനാകുന്ന ടീമില്‍ റോഷന്‍ എസ് കുന്നുമ്മല്‍ ആണ് വൈസ് ക്യാപ്റ്റന്‍. ഒക്ടോബര്‍ 16 മുതല്‍ 27 വരെ മുംബൈയിലാണ് മത്സരങ്ങള്‍ നടക്കുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷനാണ് ടീമിനെ പ്രഖ്യാപിച്ചത്.
പ്രാദേശിക ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി ദേശീയ ടീമിലേക്ക് തിരിച്ചുവരവ് നടത്തുകയെന്നത് സഞ്ജുവിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ഒക്ടോബര്‍ 16ന് ഹിമാചല്‍ പ്രദേശിനെതിരെയാണ് ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ആദ്യമത്സരം.
കേരള ടീം: Sanju Vishwanadh ( C ) Rohan S Kunnummal (V C),Jalaj Saxena, Shreyas Gopal, Mohammed Azharuddeen, Sachin aby, Vishnu Vinod, Abdul Bazith P A, ijomon Joseph, Vaishak Chandran, Basil Thampi, Asif K M, inod Kumar C V, Manu Krishnan, Varun Nayanar, Ajnas M, Midhun P K, Salman Nizar
Story Highlights: Kerala squad for Syed Mushtaq Ali Trophy announced
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here