Advertisement

ജോസിന്റെ മരണം കാട്ടാനയുടെ ചവിട്ടേറ്റ്; സ്ഥിരീകരിച്ച് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

October 12, 2023
Google News 1 minute Read

കണ്ണൂർ ഉളിക്കലിലെ ജോസിന്റെ മരണം കാട്ടാനയുടെ ചവിട്ടേറ്റെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മരണകാരണം നെഞ്ചിന് ചവിട്ടേറ്റതാനെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ ആന ചവിട്ടിയ പാടുകളുണ്ടെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. ആന ഓടിയ വഴിയിൽ ഇന്ന് രാവിലെയാണ് ജോസിന്റെ മൃതദേഹം കണ്ടെത്തിയത്. ഉളിക്കൽ ടൗണിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ നാട്ടിലിറങ്ങിയ ആനയെ കാണാനെത്തിയ ആളുകളുടെ കൂട്ടത്തിൽ ഇദ്ദേഹവുമുണ്ടായിരുന്നു. ഇദ്ദേഹം കൊല്ലപ്പെടുന്നതിന് തൊട്ട് മുൻപുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഇന്നലെ ഉളിക്കൽ ലത്തീൻ പള്ളിയുടെ സമീപത്താണ് ആനയെ ആദ്യം കണ്ടത്. ഇതിന് സമീപത്തുള്ള കശുമാവിൻ തോട്ടത്തിലാണ് ജോസിന്റെ മൃതദേഹം കണ്ടെത്തിയത്. തോട്ടത്തിലൂടെയാണ് അടുത്തുള്ള സ്‌കൂളിലേക്ക് ആന പോയത്.

പ്രദേശത്തിറങ്ങിയ കാട്ടാന രാത്രി തന്നെ വനത്തിൽ പ്രവേശിച്ചതായി വനം വകുപ്പ് അറിയിച്ചിരുന്നു. ഇതോടെ നാശനഷ്ടങ്ങളൊന്നുമുണ്ടായില്ലെന്ന ആശ്വാസത്തിലായിരുന്നു ജനങ്ങൾ. എന്നാൽ അതിനിടയിലാണ് മരണവിവരം പുറത്തുവന്നത്.

Story Highlights: Man killed by wild tusker Kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here