‘ജാതിപ്പേര് പറഞ്ഞ് ആരെയും അധിക്ഷേപിച്ചിട്ടില്ല, സിപിഐഎം വേട്ടയാടുകയാണ്’; കാണാതായ നെന്മാറ പഞ്ചായത്ത് അസി. സെക്രട്ടറി തമിഴ്നാട്ടിൽ

പാലക്കാട് നെന്മാറയിൽ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്. കാണാതായ സുബൈർ അലി സഹപ്രവർത്തകരെ ഫോണിൽ ബന്ധപ്പെട്ടു. അലി തമിഴ്നാട്ടിലെ ഏർവാടിയിൽ ഉണ്ടെന്നും സ്ഥിരീകരണം. ഇന്നലെ ഉച്ച മുതലാണ് നെന്മാറ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുബൈർ അലിയെ കാണാതായത്.
ചെയ്യാത്ത കാര്യത്തിൻ്റെ പേരിൽ സിപിഐഎം തന്നെ വേട്ടയാടുകയാണെന്ന് കാണാതായ സുബൈർ അലി 24 നോട് പറഞ്ഞു. ‘ജാതിപ്പേര് പറഞ്ഞ് ആരെയും അധിക്ഷേപിച്ചിട്ടില്ല. വ്യക്തിപരമായ പല പ്രശ്നങ്ങൾക്കും നടുവിലാണ് ഈ പാർട്ടി ഭീഷണി. ഞാൻ മറ്റൊരു ഉദ്ദേശത്തോടെ തന്നെയാണ് വന്നത്. പക്ഷേ ഞാനൊരു മുസ്ലിം അല്ലെ, അങ്ങനെ ചെയ്യാൻ പറ്റില്ലല്ലോ’- സുബൈർ അലി പറഞ്ഞു. നിലവിൽ അലിക്കായി പൊലീസ് തമിഴ്നാട്ടിൽ പരിശോധന നടത്തുകയാണ്.
ഓഫീസിൽ ഒരു കത്തെഴുതിവെച്ച ശേഷമാണ് സുബൈർ അലി പോയത്. സിപിഐഎം ഏരിയ സെക്രട്ടറി അടക്കം ഭീഷണിപ്പെടുത്തിയത് വേദനിപ്പിച്ചു. സിപിഐഎം വേട്ടയാടുകയാണ്. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന് വ്യാജ പരാതി പോലും നൽകിയെന്നും സുബൈർ അലി കുറിച്ചു. കൊല്ലങ്കോട് സിപിഐഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നായിരുന്നു കത്തിലെ ഉള്ളടക്കം. പിന്നാലെയാണ് അസിസ്റ്റന്റ് സെക്രട്ടറിയെ കാണാനില്ലെന്ന പരാതിയിൽ നെന്മാറ പൊലീസ് കേസെടുത്തത്.
Story Highlights: Missing Nenmara Panchayat Assistant Secretary in Tamil Nadu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here