Advertisement

സ്‌ക്രാച്ച് വീണാല്‍ സ്വയം പരിഹരിക്കും; സെല്‍ഫ് ഹീലിങ് ഡിസ്‌പ്ലേ എത്തുന്നു

October 12, 2023
2 minutes Read

2028ഓടുകൂടി ഡിസ്‌പ്ലേയില്‍ വരുന്ന സ്‌ക്രാച്ചുകള്‍ സ്വയം പരിഹരിക്കാന്‍ കഴിയുന്ന ഡിസ്‌പ്ലേയുള്ള സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഇത് വിപണിയിലെത്തിക്കാനുള്ള ജോലികള്‍ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകള്‍ ജോലി ആരംഭിച്ചതായി സിസിഎസ് ഇന്‍സൈറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്‌ക്രീനില്‍ സ്‌ക്രാച്ച് വീണാല്‍ അന്തരീക്ഷത്തിലെ വായുവും ബാഷ്പവുമായി ചേര്‍ന്ന് പുതിയ വസ്തു നിര്‍മിക്കപ്പെടുകയും അതുവഴി സ്‌ക്രീനില്‍ വന്ന വരകള്‍ ഇല്ലാതാവുകയും ചെയ്യുന്ന നാനോ കോട്ടിങ് സംവിധാനത്തോടെയുള്ള സ്‌ക്രീന്‍ ആയിരിക്കും. എന്നാല്‍ ഈ ആശയം ആദ്യമായി ചര്‍ച്ചയാകുന്ന ഒന്നല്ല. 2013ല്‍ എല്‍ജി ഫ്‌ളെക്‌സ് എന്ന പേരില്‍ ഒരു കര്‍വ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ ഡിസ്‌പ്ലേ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ സ്‌ക്രീന്‍ ഇതേ ആശയത്തില്‍ രൂപീകരിച്ച ഒന്നായിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തപുവിട്ടിട്ടില്ല.

സെല്‍ഫ് ഹീലിങ് ഡിസ്പ്ലേ സാങ്കേതിക വിദ്യയ്ക്ക് വേണ്ടി മോട്ടോറോള, ആപ്പിള്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ വിവിധ പേറ്റന്റുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. മെമ്മറി പോളിമര്‍ ഉപയോഗിച്ചുള്ള സാങ്കേതിക വിദ്യയാണിത്. ഇതില്‍ ചെറിയ ചൂട് ലഭിക്കുമ്പോള്‍ സ്‌ക്രീനിലെ സ്‌ക്രാച്ചുകള്‍ പരിഹരിക്കപ്പെടും. നിര്‍മാണ ചെലവ് മൂലം ആദ്യ വര്‍ഷങ്ങളില്‍ വിലയേറിയ ഫോണുകളില്‍ മാത്രമായിരിക്കാം ഈ സാങ്കേതിക വിദ്യ അവതരിപ്പിക്കുക.

Story Highlights: Smartphones with ‘self-healing’ displays will arrive within five years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top